കയറ്റുമതിയിലെ ചൈനീസ് മേധാവിത്വം തടയണമെന്ന് നിതിൻ ഗഡ്കരി. ഇന്ത്യയെ ഒരു സൂപ്പർ ഇക്കണോമിക് പവർ ആക്കുന്നതിന് രാജ്യം കയറ്റുമതി വർദ്ധിപ്പിക്കണം.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കയറ്റുമതി വർധിപ്പിച്ച് ഇറക്കുമതി കുറയ്ക്കണം. ഇറക്കുമതിക്കുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള സമയാണ് ഇത്: ഗഡ്കരി
ആത്മനിർഭർ ഭാരത് അഭിയാൻ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഗഡ്കരി. ഇതിനായി ചെറുകിട വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും കേന്ദ്രം പ്രോത്സാഹിപ്പിക്കും.
ലാൻഡ് ബാങ്കും സോഷ്യൽ മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനും തുടങ്ങും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് കേന്ദ്ര തീരുമാനം പ്രഖ്യാപിച്ചത്.
FICCI കർണാടകയിൽ സംഘടിപ്പിച്ച വിർച്വൽ MSME കോൺക്ലേവിലാണ് പ്രഖ്യാപനം. സംരംഭകർക്കും ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നവർക്കും പ്രോത്സാഹനം നൽകും.
ഇതുവരെ 1.20 ലക്ഷം കോടി MSME ക്ക് ലോൺ അനുവദിച്ചെന്നും മന്ത്രി.