Samsung ഇന്ത്യയിൽ സ്മാർട്ട്ഫോൺ മാനുഫാക്ചറിംഗ് കേന്ദ്രമാക്കും. 40 ബില്യൺ ഡോളർ മൂല്യമുളള ഫോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുക.
വിയറ്റ്നാമിനെ ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് പ്രൊഡക്ഷൻ കൊണ്ടുവരുന്നത്. സ്മാർട്ട്ഫോൺ ഉത്പാദനത്തിൽ വിയറ്റ്നാമാണ് ചൈനക്ക് തൊട്ടു പിന്നിൽ.
200 യുഎസ് ഡോളർ വില മതിക്കുന്ന ഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ നടക്കും. ചൈനയിലെ രണ്ട് നിർമാണ കേന്ദ്രങ്ങൾ സാംസങ്ങ് പൂട്ടിയിരുന്നു.
അടുത്തിടെ ചൈനയിലെ സ്മാർട്ട്ഫോൺ നിർമാണവും അവസാനിപ്പിച്ചു. നോയിഡയിലെ പുതിയ ഫാക്ടറിയിൽ മാസം തോറും ലക്ഷക്കണക്കിന് ഡിവൈസുകൾ നിർമ്മിക്കും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റാണിത്. രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം 340മില്യണിലേക്ക് കുതിക്കുകയാണ്.