കോവിഡ് വാക്സിൻ നിർമ്മാണത്തിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ റഷ്യ.
Sputnik Vയുടെ വൻ തോതിലുളള നിർമ്മാണത്തിനാണ് ഇന്ത്യൻ സഹായം തേടുന്നത്.
ഇന്ത്യയിൽ കൂടുതൽ വാക്സിൻ പ്രൊഡക്ഷൻ നടത്താനാണ് റഷ്യയുടെ താല്പര്യം.
വാക്സിൻ വൻ തോതിൽ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും റഷ്യ.
ലാറ്റിനമേരിക്കൻ, ഏഷ്യൻ, മിഡിൽഈസ്റ്റ് രാജ്യങ്ങളേയും റഷ്യ പരിഗണിക്കുന്നു.
UAEയിലും സൗദി അറേബ്യയിലും റഷ്യ വാക്സിൻ ട്രയൽ നടത്തിയിരുന്നു.
ബ്രസീലിലും ഇന്ത്യയിലും വാക്സിൻ ട്രയൽ നടത്താനും റഷ്യക്ക് പദ്ധതി.
ലോകത്തിലെ ആദ്യ കോവിഡ് 19 വാക്സിൻ റഷ്യ പരീക്ഷിച്ചിരുന്നു.
എന്നാൽ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വാക്സിൻ ഫലപ്രദവും stable immunity നൽകുന്നതുമാണെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
Gamaleya Research Institute ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.