ഒഴിവാക്കി മണിക്കൂറുകൾക്കുളളിൽ Paytm പ്ലേസ്റ്റോറിൽ തിരിച്ചെത്തി.
ചട്ടലംഘനത്തിന്റെ പേരിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയത്.
ചില ഓഫറുകൾ വാതുവെയ്പിന് പ്രോത്സാഹനമായി തെറ്റിദ്ധരിച്ചുവെന്ന് Paytm.
ഒഴിവാക്കലിന് ഇടയാക്കിയ കാര്യങ്ങൾ പരിഹരിച്ചുവെന്നും Paytm.
.
Paytm കാഷ് ബാക്ക് ഓഫർ ചട്ടലംഘനമായതെങ്ങനെയെന്ന് ഗൂഗിൾ വ്യക്തമാക്കിയില്ല.
Paytm സ്പോർട്സ് ബെറ്റിങ്ങിന് പ്രേരണ നൽകുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു.
നോട്ട് നിരോധനത്തിനു ശേഷമാണ് ഇന്ത്യയിൽ Paytm കുതിച്ചുയർന്നത്.
Google Pay, വാൾമാർട്ടിന്റെ PhonePe എന്നിവയാണ് Paytm എതിരാളികൾ.
2023-ൽ 135 ബില്യൺ ഡോളർ മൂല്യത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പേമന്റ് മാർക്കറ്റെത്തും.