മലപ്പുറത്ത് ഉൾപ്പെടെ കേരളത്തിന് 80 ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകൾ
FAME ഇന്ത്യ സ്കീം രണ്ടാംഘട്ടത്തിലാണ് കേന്ദ്രം ചാർജ്ജിംഗ് സ്റ്റേഷനുകൾ അനുവദിച്ചത്
670 ഇലക്ട്രിക് ബസുകളും വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്
കേരളത്തിൽ ചാർജിങ്ങ് സ്റ്റേഷനുകൾ-കൊല്ലം (25), തിരുവനന്തപുരം (27) മലപ്പുറം (28)
മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ചണ്ഡിഗഡ് സംസ്ഥാനങ്ങൾക്കാണ് ഇലക്ട്രിക് ബസുകൾ
ചാർജിങ്ങ് സ്റ്റേഷനുകൾ തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, പോർട്ട്ബ്ലയർ എന്നിവിടങ്ങളിലും
പരിസ്ഥിത സൗഹാർദ്ദ പൊതുഗതാഗതം ലക്ഷ്യമിട്ടാണ് FAME ഇന്ത്യ സ്കീം
വൈദ്യുത വാഹനങ്ങൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്
2019ൽ തുടങ്ങിയ FAME ഇന്ത്യ സ്കീം രണ്ടാംഘട്ടത്തിലെ ബജറ്റ് വിഹിതം10,000 കോടി രൂപയാണ്
7000-ഇ ബസ്, 5ലക്ഷം ഇ-ത്രീവീലർ, 55000-ഇ കാർ,10 ലക്ഷം ഇ-ടൂവീലർ എന്നിവ ലക്ഷ്യമിടുന്നു
425 ഇലക്ട്രിക്-ഹൈബ്രിഡ് ബസുകളും 520 ചാർജ്ജിങ്ങ് സ്റ്റേഷനുകളും നേരത്തെ അനുവദിച്ചിരുന്നു