ലോകത്ത് മാസ്ക്കുകൾ വൃത്തിയായി ഉപയോഗിക്കുന്നില്ലെന്ന് Livinguard റിപ്പാർട്ട്
79% അമേരിക്കക്കാരും കോട്ടൺ മാസ്കുകൾ കഴുകാറില്ലെന്ന് സർവ്വേ
ഓരോ ഉപയോഗശേഷവും മാസ്ക് കഴുകണമെന്നാണ് Mayo Clinic അഭിപ്രായപ്പെടുന്നത്
ഭൂരിപക്ഷം പേരും ഓരോ ഉപയോഗത്തിനു ശേഷവും മാസ്ക് ക്ലീൻ ചെയ്യുന്നില്ല
43% അമേരിക്കക്കാർ ആഴ്ചതോറും മാസ്ക് കഴുകുന്നവരാണെന്ന് റിപ്പോർട്ട്
8% മാസ്കുകൾ വാങ്ങി കഴുകാതെ തന്നെ ഉപയോഗിക്കുന്നവരാണ്
68% പേരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്കുകൾ വീണ്ടും ഉപയോഗിക്കുന്നു
52% ആളുകൾ കോവിഡിന് ശേഷവും മാസ്ക് ഉപയോഗം തുടർന്നേക്കുമെന്നും പറയുന്നു
ഈർപ്പം നിറഞ്ഞ മാസ്ക് ബാക്ടീരിയകളെയും വൈറസിനെയും വഹിക്കും
ഒരു ദിവസം ഒന്നിലധികം മാസ്കുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും Mayo Clinic
ഏഷ്യാക്കാരാണ് പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗത്തിൽ മുൻപിലുളളത്
ടെക്സ്റ്റൈൽ ടെക് കമ്പനിയായ Livinguard ആണ് സർവ്വേ സംഘടിപ്പിച്ചത്