ആദ്യ e-Bicycle മോഡൽ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് Harley-Davidson. Serial 1 Cycle Company എന്നതാണ് ഹാർലിയുടെ പുതിയ സംരംഭം. ഹാർലിയുടെ പ്രോഡക്ട് ഡവലപ്മെന്റ് സെന്റർ കേന്ദ്രീകരിച്ചാണ് സ്റ്റാർട്ടപ്പ്. പെഡൽ അസിസ്റ്റൻസോട് കൂടിയ ഇ-ബൈസിക്കിളാണ് അവതരിപ്പിക്കുന്നത്. 2021മാർച്ചിൽ പുതിയ മോഡലുകൾ വിപണിയിലെത്തിക്കാനാണ് ഹാർലി ലക്ഷ്യമിടുന്നത്.
ഹാർലിയുടെ പഴയ മോട്ടോർസൈക്കിളിന്റെ നിക്ക് നെയിമാണ് Serial Number One. 2020-2025 കാലത്ത് 6% വാർഷിക വളർച്ച ഇ-ബൈക്ക് മാർക്കറ്റിനുണ്ടെന്ന് പഠനം. 2019ൽ ലോകത്ത് e-Bicycle മാർക്കറ്റ് 15 ബില്യൺ ഡോളറിന്റേതായിരുന്നു. 2020 ജൂണിൽ ഇ-ബൈക്ക് മാർക്കറ്റ് 190% വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രമുഖൻമാരായ BMW, Audi, Mercedes-Benz എന്നിവരും ഇ-ബൈക്ക് നിർമാണരംഗത്തുണ്ട്.
ഇ-സ്കൂട്ടർ സ്റ്റാർട്ടപ്പ് Spin ഏറ്റെടുത്ത് Ford കമ്പനിയും ഈ മേഖലയിലേക്ക് എത്തിയിരുന്നു.
Jeep ഹൈപവർ ഇലക്ട്രിക് മൗണ്ടൻ ബൈക്ക് അവതരിപ്പിച്ചിരുന്നു.