രാജ്യത്ത് Jan Dhan അക്കൗണ്ടുകളിൽ 60% വർധനവെന്ന് SBI
COVID-19 കാലത്താണ് അക്കൗണ്ടുകളിൽ വലിയ വർദ്ധന വന്നതെന്നും റിപ്പോർട്ട്
3 കോടി പുതിയ അക്കൗണ്ടുകൾ ഏപ്രിലിന് ശേഷം ഓപ്പൺ ചെയ്തിട്ടുണ്ട്
പുതിയ Jan Dhan അക്കൗണ്ടുകളിലെ നിക്ഷേപം 11,060 കോടി രൂപയാണ്
മുൻവർഷം കണക്കുകളിൽ 1.9 കോടി അക്കൗണ്ടുകളും 7,857 കോടി രൂപയുമായിരുന്നു
Jan Dhan അക്കൗണ്ടുകളിലെ ശരാശരി ബാലൻസ് ഏപ്രിലിൽ 3,400 രൂപയായിരുന്നു
സെപ്റ്റംബറിൽ ശരാശരി ബാലൻസ് 3,168 രൂപയായി കുറഞ്ഞു
നിലവിൽ Pradhan Mantri Jan Dhan Yojana അക്കൗണ്ടുകളുടെ ആകെ എണ്ണം 41.05 കോടിയാണ്
1,30,741 കോടി രൂപയാണ് അക്കൗണ്ടുകളിലെ ഒക്ടോബർ 14 വരെയുളള ബാലൻസ്
തൊഴിൽ നഷ്ടവും അതിഥി തൊഴിലാളികളുടെ മടക്കവും അക്കൗണ്ടിൽ ഏറ്റക്കുറച്ചിലിനിടയാക്കി
കോവിഡിൽ ഡിജിറ്റൽ ഇടപാടുകൾ കൂടിയത് അക്കൗണ്ടുകളുടെ വർധനക്കിടയാക്കി
Atmanirbhar പാക്കേജിൽ വനിതകൾക്ക് നൽകിയ പ്രതിമാസ സഹായവും വർധനയ്ക്കിടയാക്കി