പ്രോബയോട്ടിക് മിൽക്ക് ബ്രാൻഡ് Yakult കേരളത്തിലും വിൽപ്പന തുടങ്ങി
Yakult, Yakult Light എന്നീ രണ്ടു പ്രൊഡക്റ്റുകളാണ് വിപണിയിലെത്തിയത്
Yakult Light പഞ്ചസാര കുറവും വിറ്റമിൻ D, E എന്നിവയടങ്ങിയതുമാണ്
Yakult, 70 രൂപയ്ക്കും Yakult Light, 85 രൂപയ്ക്കുമാണ് വിൽക്കുന്നത്
5 ബോട്ടിലുകൾ അടങ്ങുന്നതാണ് രണ്ടു ബ്രാൻഡുകളുടെയും പായ്ക്ക്
തുടക്കത്തിൽ കൊച്ചിയിലും പിന്നീട് മറ്റിടങ്ങളിലേക്കും Yakult എത്തും
1920ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് Minoru Shirota വികസിപ്പിച്ചതാണിത്
യൂറോപ്യൻ ഭക്ഷ്യ ഭീമനായ Danone ആണ് സംയുക്ത നിർമാണ പങ്കാളി
Yakult Danone India Ltd 2008ലാണ് രാജ്യത്ത് ഉല്പാദനം ആരംഭിക്കുന്നത്
മറ്റ് ഇന്ത്യൻ നഗരങ്ങളിൽ പ്രശസ്തമായ ബ്രാൻഡ് കേരളത്തിൽ ഇതാദ്യമാണ്
Choice Specialty Food Products Ltd ആണ് കേരളത്തിലെ വിതരണക്കാർ
39 രാജ്യങ്ങളിലായി 39 ദശലക്ഷം Yakult ബോട്ടിൽ ദിവസം വിപണനം ചെയ്യുന്നുണ്ട്
ബംഗളുരുവിൽ ഒരു മാസത്തിൽ 60 ലക്ഷത്തിലധികം ബോട്ടിൽ വിറ്റുപോകുന്നു