കൊച്ചി-ബംഗളൂരു Gail പൈപ്പ് ലൈൻ ആദ്യ ഘട്ടം ജനുവരിയിൽ പൂർത്തിയായേക്കും
പാലക്കാട് കൂറ്റനാട്ടിൽ നിന്നാരംഭിച്ച് വാളയാർ വരെ 95 km നീളമാണ് ആദ്യ പാദം
കൂറ്റനാട്-വാളയാർ ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്
പദ്ധതി പൂർത്തിയാകുന്നത് പാലക്കാട് വ്യവസായ മേഖലയിൽ വലിയ ഗുണം ചെയ്യും
പാലക്കാട് നഗരത്തിലും കഞ്ചിക്കോടും പ്രകൃതിവാതകം വിതരണം ചെയ്യാനാകും
620-km നീളമുളളതാണ് കൊച്ചി-ബംഗളൂരു ഗ്യാസ് പൈപ്പ് ലൈൻ
പദ്ധതിക്ക് തുടക്കത്തിൽ 2,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്
ഭൂമി ഏറ്റെടുക്കുന്നതിന് ഉയർന്ന നഷ്ടപരിഹാരം നൽകേണ്ടതിനാൽ ചിലവ് ഉയരും
തമിഴ്‌നാട്ടിൽ ഏഴ് ജില്ലകളിലൂടെയാണ് ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്നത്
കോയമ്പത്തൂർ, ഈറോഡ്, സേലം, തിരുപൂർ, കൃഷ്ണഗിരി, ധർമ്മഗിരി, ഹൊസൂർ
വാളയാർ- കോയമ്പത്തൂർ 280-km നീളമുളള ലൈൻ മാർച്ച് മാസത്തോടെ പൂർത്തിയാകും
കഴിഞ്ഞ ആഴ്ച കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ്ലൈൻ പൂർത്തിയായിരുന്നു
2009ൽ തുടക്കമിട്ട 444-km നീളമുളള പദ്ധതി എതിർപ്പുകളെ തുടർന്നാണ് നീണ്ടു പോയത്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉൽപ്പാദന-വിതരണ കമ്പനിയാണ് GAIL