ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. നിരന്തരം വളരുകയും വികസിക്കുകയും ചെയ്യുന്ന മേഖല. ലേണിംഗ്, റീസണിംഗ്, ജഡ്ജ്മെന്റ് തുടങ്ങി ബുദ്ധിപരമായ ജോലികളിൽ മനുഷ്യ മസ്തിഷ്കത്തിനോട് കിടപിടിക്കുന്ന എക്സലൻസ് AI കാഴ്ച വയ്ക്കുന്നു. ഓട്ടോമേഷൻ, ലാംഗ്വേജ് ട്രാൻസ്ലേഷൻ, മുഖങ്ങളും അക്ഷരങ്ങളും തിരിച്ചറിയുന്ന ഇമേജ് റെകഗനിഷൻ സിസ്റ്റം, തുടങ്ങി വിവിധ AI ആപ്ലിക്കേഷനുകളുണ്ട്. Digital Assistants, Chatbots, Machine Learning, എന്നിവയിലും Artificial intelligence മികവ് കാണിക്കുന്നു. കാലത്തിന്റെ അനിവാര്യതയായ AI റിസർച്ചിലും ഡവലപ്മെന്റിലും മികച്ചു നിൽക്കുന്ന ലോകത്തെ ടോപ് 10 റിസർച്ച് ലാബുകളെ കുറിച്ചറിയാം. കേരളത്തിൽ കൊച്ചിയിൽ നിന്ന് ഒരു ലാബും ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടാണ് Alan Turing Institute. . പോലീസ് ഫോഴ്സിനുവേണ്ടി AI അൽഗോരിതം, ഡാറ്റാ അനലിറ്റിക്സ് എന്നിവയിലൂടെയുളള പ്രവചനസാധ്യതകളിലും ഈ ലാബ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
Laboratory of Imaging, Vision and Artificial Intelligence, LIVIAയുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ആറ് പ്രധാന കൺസെപ്റ്റുകളെ അടിസ്ഥാനമാക്കിയാണ്. machine learning, computer vision, pattern recognition, adaptive and intelligent systems, information fusion, optimization of complex systems എന്നിവയാണത്. പ്രൊഫസേഴ്സും ബിരുദ വിദ്യാർത്ഥികളുമടങ്ങിയ ഒരു ഗവേഷണ ഗ്രൂപ്പാണ് LIVIA.
J.P. Morgan AI Research Lab ആകട്ടെ New York ആസ്ഥാനമായി പ്രവർത്തിക്കുന്നു. Machine Learning, Cryptography എന്നിവയിൽ അത്യാധുനിക ഗവേഷണമാണ് ഈ ലാബ് നടത്തുന്നത്. ഫിനാൻഷ്യൽ സർവീസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗവും ഗവേഷണത്തിന്റെ ഭാഗമാണ്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു ഉപഗ്രൂപ്പാണ് Oxford Machine Learning Research. സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് citizen science, biology, public health, autonomous intelligent systems, animal husbandry തുടങ്ങി വിവിധ ഗവേഷണ മേഖലകളിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നു.
കൊച്ചിയിൽ പ്രവർത്തിക്കുന്ന AI research lab ആണ് ElkanIO Research. വ്യാവസായിക ആവശ്യങ്ങൾക്കായുളള Artificial Intelligence – Advanced Analytics solutions വികസിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാബ്, പ്രധാനമായും Artificial Intelligence Chatbot development, Advanced Data Analytics solutions, Business Automation solutions, Deep Learning എന്നിവയിൽ പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നു
AI റിസർച്ചിലെ മന്നന്മാരായ MIT Computer Science and Artificial Intelligence Laboratory, Microsoft Research Lab, Berkeley AI Research Lab തുടങ്ങി മനുഷ്യന്റെ ബുദ്ധിയെ കിടപിടിക്കുന്ന അഡ്വാൻസ്ഡ് ടെക്നോളജി ഡെവലപ്മനെ്‍റിൽ റിസർച്ച് നടത്തുന്ന മറ്റ് പ്രധാന ലാബുകളുമുണ്ട്. ഇവയെല്ലാം എങ്ങനെ മനുഷ്യന്റെ അനലൈസ് ചെയ്യാനുള്ള കഴിവിനെ ടെക്നോളജി കൊണ്ട് പുനസൃഷ്ടിക്കാനുള്ള ഗവേഷണത്തിലാണ്.