രാജ്യത്ത് WhatsApp ബദലുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്
ആപ്പ് സ്റ്റോറിൽ വാട്ട്സ്ആപ്പിനെ മറികടന്ന് Signal മുന്നേറുന്നു
ഒരു ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പ് ആണ് Signal
Signal ആപ്പ് ഫ്രീ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറാണ്
വ്യക്തിഗത ഡാറ്റ Signal ശേഖരിക്കുന്നില്ലെന്ന് Apple ആപ്പ് സ്റ്റോറിലെ ലിസ്റ്റിംഗ് പറയുന്നു
Signal ഫോൺ നമ്പറിനെ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുന്നില്ല
ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളിലും സിഗ്നൽ നിലവിൽ ലഭ്യമാകുന്നു
2014ലാണ് കാലിഫോർണിയ ആസ്ഥാനമായി സിഗ്നൽ പ്രവർത്തനമാരംഭിച്ചത്
Android, iOS, മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ സിഗ്നൽ പ്രവർത്തിക്കും
അടുത്തിടെ ടെസ്‌ല CEO ഇലോൺ മസ്‌ക് ട്വിറ്ററിൽ സിഗ്നലിനെ പ്രമോട്ട് ചെയ്തിരുന്നു
Telegram ഒന്നിലധികം കാര്യങ്ങളിൽ വാട്ട്‌സ്ആപ്പിന് സമാനമായി ഡാറ്റ കളക്റ്റ് ചെയ്യുന്നു
പേര്, ഫോൺ നമ്പർ, കോൺടാക്റ്റ്, യൂസർ ഐഡി ഇവ ടെലിഗ്രാം കളക്ട് ചെയ്യുന്നുണ്ട്
പ്രൈവറ്റ്-ഗ്രൂപ്പ് ചാറ്റുകൾക്ക് സെക്യൂരിറ്റി എൻക്രിപ്ഷന് രണ്ടുതരം ഓപ്ഷൻ നൽകുന്നു
കോൺടാക്ട് നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ ടെലിഗ്രാം അനുവദിക്കുന്നു
സെൽഫ് ഡിസ്ട്രക്ട് ടൈമറും സീക്രട്ട് ചാറ്റ് ഓപ്ഷനും ടെലിഗ്രാം നൽകുന്നു
ചാറ്റുകൾക്കായി എൻക്രിപ്ഷനോട് കൂടി സ്റ്റോറേജ് സൗകര്യം ടെലിഗ്രാമിനുണ്ട്
Android, iOS ഉൾപ്പെടെ ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ ടെലിഗ്രാം ലഭ്യമാകും
2013 ൽ ആരംഭിച്ച ടെലിഗ്രാമിന് ക്ലൗഡ് അധിഷ്‌ഠിത സ്റ്റോറേജ് സൗകര്യമുണ്ട്
ഒരു ഇന്ത്യൻ ഫ്രീവെയറായ Hike Messenger ആണ് മറ്റൊരു ആപ്ലിക്കേഷൻ
മൾട്ടി-പ്ലാറ്റ്ഫോം സപ്പോർട്ടുളള Hike SMS ലൂടെ ഓഫ്‌ലൈനിലും പ്രവർത്തിക്കുന്നു
Hike Private Limited എന്ന സ്റ്റാർട്ടപ്പാണ് Hike Messenger തുടങ്ങിയത്
സ്റ്റിക്കർ ചാറ്റ്, ഗെയിമിംഗ് ഫീച്ചേഴ്സ് എന്നിവ ഹൈക്ക് മെസഞ്ചറിനുണ്ട്
പ്രൈവറ്റ് ചാറ്റുകൾക്കായി ‘Hidden Mode’, പാസ് കോഡ് ഇവയും ഹൈക്കിലുണ്ട്
500 അംഗങ്ങൾ വരെയുളള ഗ്രൂപ്പ് സൃഷ്ടിക്കാം 100 MB വരെ ഫയലുകൾ ഷെയർ ചെയ്യാം
പുതിയ WhatsApp പ്രൈവസി പോളിസി സ്വകാര്യത ലംഘനമെന്ന് ആക്ഷേപമുയർന്നിരുന്നു
വാട്ട്സ്ആപ്പിന്റെ പുതിയ നിബന്ധന ഫെബ്രുവരി 8 മുതലാണ് പ്രാബല്യത്തിൽ വരുന്നത്