കസ്റ്റമൈസ് ചെയ്യാവുന്ന മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട്‌ഫോണുകളുമായി Lava
Z-സീരീസ് Lava സ്മാർട്ട്‌ഫോണുകൾക്ക് 5,499 രൂപ മുതലാണ് വില
ക്യാമറ, മെമ്മറി, സ്റ്റോറേജ് കപ്പാസിറ്റി, കളർ എന്നിവ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം
കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഫോൺ കസ്റ്റമൈസ് ചെയ്യാനാകും
RAM, ROM, കളർ എന്നിവയിൽ 66 കോമ്പിനേഷനുകളാണ് ലാവ അവതരിപ്പിക്കുന്നത്
ലോകത്തിലെ ആദ്യ കസ്റ്റമൈസ് ചെയ്യാവുന്ന സ്മാർട്ട്‌ഫോണെന്ന് Lava International
MyZ എന്ന ബ്രാൻഡിലാണ് കസ്റ്റമൈസ് ചെയ്യാവുന്ന സ്മാർട്ട്ഫോണുകൾ ഇറക്കുന്നത്
5,499 രൂപയുടെ ലാവ Z1 ന് 2GB RAM, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുണ്ട്
Z2, Z4, Z6 എന്നിവയും 6,999 രൂപ മുതൽ 9,999 രൂപ പ്രൈസ് റേഞ്ചിൽ വിപണിയിലെത്തും
ജനുവരി 11 മുതലാണ് Z-സീരീസ് ലാവ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തുക
2,699 രൂപയുടെ BeFIT സ്മാർട്ട്ബാൻഡും ലാവ വിപണിയിൽ അവതരിപ്പിച്ചു
ശരീര താപനില, ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് തുടങ്ങിയവ അളക്കാൻ കഴിയുന്നതാണ് BeFIT
ഈ വർഷം അഞ്ച് % മാർക്കറ്റ് ഷെയർ സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
കേന്ദ്രത്തിന്റെ Production Linked Incentive സ്കീമിന് ലാവ യോഗ്യത നേടിയിട്ടുണ്ട്