2021 Chandrayaan-3 ന്റെ വർഷമാകും
സമുദ്ര-ബഹിരാകാശ പദ്ധതികൾക്ക് പരിഗണന നൽകി ഇത്തവണത്തെ കേന്ദ്ര ബജറ്റ്
ചന്ദ്രയാൻ -2 വിന്റെ പിൻഗാമിയായ ചന്ദ്രയാൻ -3 2021ലുണ്ടാകുമെന്ന് ധനമന്ത്രി
പൊതുമേഖലാ സ്ഥാപനമായ New Space India Limited ന് കീഴിൽ PSLV-C51 വിക്ഷേപണം സാധ്യമാക്കും
ബഹിരാകാശ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് New Space India Limited
ബ്രസീലിൽ നിന്നും ഇന്ത്യയിൽ നിന്നുമുളള ഉപഗ്രഹങ്ങളാണ് PSLV-C51 വഹിക്കുക
ആദ്യത്തെ ആളില്ലാ വിക്ഷേപണം 2021 ഡിസംബറിലാണ് നടത്തുക
Gaganyaan വിക്ഷേപണത്തിനുളള ആസ്ട്രോനോട്ട് ട്രെയിനിംഗ് റഷ്യയിൽ നടന്നു വരുന്നു
മൂന്ന് ബഹിരാകാശയാത്രികരെ ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി
10,000 കോടി രൂപ വരുന്ന ദൗത്യത്തിൽ Launch Vehicle Mark-3 വിക്ഷേപണം നടത്തും
ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ, സെമി ക്രയോജനിക് സ്റ്റേജ് എന്നിവ ISROയുടെ ഭാവി പദ്ധതികളാണ്
ഡൈനാമിക് സ്പേസ് ആപ്ലിക്കേഷനുകൾ, റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ഇവയും പദ്ധതിയിലുണ്ട്
സമുദ്ര ഗവേഷണത്തിനും സമുദ്ര ജൈവമണ്ഡല പര്യവേക്ഷണത്തിനും ബജറ്റിൽ തുക വകയിരുത്തി
4,000 കോടി രൂപ ആഴക്കടലിലെ ജൈവ വൈവിധ്യ കലവറ പര്യവേഷണം ചെയ്യാൻ വിനിയോഗിക്കും