കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് Cusat മാലിദ്വീപിനെ സഹായിക്കും | Protection Of Mangroves
കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് Cusat മാലിദ്വീപിനെ സഹായിക്കും
ദ്വീപിലെ കണ്ടൽ നാശത്തിൽ ശാസ്ത്രീയ പഠനത്തിനായി കുസാറ്റിനെ മാലിദ്വീപ് തെരഞ്ഞെടുത്തു
കുസാറ്റിലെ മറൈൻ ബയോളജിസ്റ്റുകളാണ് കണ്ടൽ നാശത്തെ കുറിച്ച് പഠിക്കുക
വെള്ളം, മണ്ണ്, കണ്ടൽ സാമ്പിളുകൾ, കാലാവസ്ഥാ പാരാമീറ്ററുകൾ ഇവ വിശകലനം ചെയ്യും
നാലുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം
മാലിദ്വീപ സമൂഹത്തിലെ 11 ദ്വീപുകളിലാണ് കണ്ടൽക്കാടുകൾ നശിച്ചു കൊണ്ടിരിക്കുന്നത്
കുസാറ്റ് പഠന സംഘം വൈകാതെ മാലിയിലെ കണ്ടൽ കാടുകളുള്ള ദ്വീപുകൾ സന്ദർശിക്കും
ഫീൽഡ് വിവര ശേഖരണം നടത്തി കാലാവസ്ഥ- പാരിസ്ഥിതിക സാഹചര്യങ്ങളും വിലയിരുത്തും
പതിനഞ്ചോളം അപൂർവ്വ ഇനം കണ്ടൽ സ്പീഷീസുകളുടെ ആവാസ കേന്ദ്രമാണ് മാലിദ്വീപുകൾ
IUCN റെഡ് ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്ന  Bruguiera hainesii ഇതിലുൾപ്പെടുന്നു
തീര സംരക്ഷണത്തെയും മറ്റ് ഉപജീവന മാർഗ്ഗങ്ങളെയും കണ്ടൽ നാശം ബാധിക്കുന്നു
നിരവധി ഫീൽഡ് സർവേകളും ലബോറട്ടറി വിശകലനങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല
സമുദ്രനിരപ്പ് ഉയരുമ്പോഴും മണ്ണൊലിപ്പ് തടയുന്നതിനും കണ്ടലുകൾ സംരംക്ഷണകവചമാണ്
സുനാമി പോലെ പ്രകൃതി ക്ഷോഭങ്ങളിലും തീരങ്ങൾക്ക് കണ്ടൽ സ്വാഭാവിക സംരക്ഷണം നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version