എയർ ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കാൻ ഉയർന്ന വില കോട്ട് ചെയ്ത് TATA Sons Pvt Ltd
സ്പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങ് നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ തുക ടാറ്റ വാഗ്ദാനം ചെയ്തു
നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ സർക്കാർ എയർ ഇന്ത്യ സ്വകാര്യവത്കരിക്കും
എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ പ്രബല സാന്നിധ്യമാണ് ടാറ്റാ സൺസിന്റേത്
അനുഭവപരിചയം, വിമാനങ്ങളുടെ എണ്ണം, നേതൃത്വഘടന, ആസ്തി എന്നിവയൊക്കെ പരിഗണിച്ചാകും കമ്പനി കൈമാറ്റം
ലേലത്തിൽ പങ്കെടുക്കുന്നവരുടെ ക്രിഡെൻഷ്യൽസ് പരിശോധിക്കുന്നതിന് കോവിഡ് കാലതാമസം വരുത്തുന്നുണ്ട്
ഇത് വിമാനക്കമ്പനിയുടെ സ്വകാര്യവത്കരണ ശ്രമങ്ങളെ മാസങ്ങളോളം വൈകിപ്പിച്ചേക്കാം
റിപ്പോർട്ടുകൾ പ്രകാരം ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് മേധാവി അജയ് സിങ്ങുമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്
എയർ ഇന്ത്യയ്ക്ക് ഏകദേശം 10 ബില്യൺ ഡോളർ കടമുണ്ട്
ഇതിൽ 5 ബില്യൺ ഡോളറിന്റെ ബാധ്യത ഏറ്റെടുക്കാൻ ടാറ്റ സൺസ് സർക്കാരിനോട് ആവശ്യപ്പെട്ടേക്കും