UpGrad 120 മില്യൺ ഡോളർ ഫണ്ട് നേടി,  മൂല്യം 675 ദശലക്ഷം ഡോളർ കടന്നു
ഓൺലൈൻ ഹയർ എഡ്യൂകേഷൻ പ്ലാറ്റ്ഫോം UpGrad 120 മില്യൺ ഡോളർ ഫണ്ട് നേടി
സിംഗപ്പൂർ ആസ്ഥാനമായ Temasek ആണ് ഫണ്ട് നൽകിയത്
കമ്പനിയുടെ ആദ്യ ബാഹ്യ ഫണ്ടിങ്ങാണിതെന്ന് UpGrad അറിയിച്ചു
ഇതോടെ ed-tech സ്ഥാപനത്തിന്റെ മൂല്യം 675 ദശലക്ഷം ഡോളർ കടന്നു
ഇന്ത്യയ്ക്കകത്തും പുറത്തും സാന്നിധ്യം വർദ്ധിപ്പിക്കാൻ മൂലധനം ഉപയോഗിക്കുമെന്ന് കമ്പനി
മെർജർ-അക്വിസിഷൻ പ്രവർത്തനങ്ങൾക്കും പോർട്ട്‌ഫോളിയോ വിപുലീകരണത്തിനുമാണ് ഫണ്ട്
എം‌ബി‌എ, ബി‌ബി‌എ, ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, മാർക്കറ്റിംഗ്  തുടങ്ങിയവ UpGrad നൽകുന്നു
ആഗോള, പ്രാദേശിക സർവകലാശാലകളുടെ സഹകരണത്തോടെയാണ് കോഴ്‌സുകൾ
50 രാജ്യങ്ങളിലായി ഒരു ദശലക്ഷം രജിസ്റ്റർ ചെയ്ത പഠിതാക്കൾ തങ്ങൾക്കുണ്ടെന്ന് കമ്പനി
അഞ്ചുവർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ വരുമാനം നേടാനാണ്  UpGrad ലക്ഷ്യമിടുന്നത്
കോവിഡ് മൂലം ed-tech സ്ഥാപനങ്ങളുടെ സബ്സ്ക്രിപ്‌ഷനുകൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്
കൂടുതൽ വിദ്യാർത്ഥികൾ ഓൺലൈനിലേക്ക് തിരിയുന്നതിനാൽ നിക്ഷേപകർക്ക് ഈ മേഖലയിലുള്ള താത്പര്യവും വർദ്ധിച്ചിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version