Jai Kisan , കർഷകരെ ബിസിനസ്സ് പഠിപ്പിക്കും ഈ സ്റ്റാർട്ടപ്പ് |സ്മാർട്ട് ബിസിനസ് Solution  Bharat Khata

വാണിജ്യ ബാങ്കുകൾക്ക് വലുതായി ക‍ടന്നു ചെല്ലാൻ സാധിക്കാത്ത ഗ്രാമീണ പ്രദേശങ്ങളിൽ സാമ്പത്തിക സേവനങ്ങൾ എത്തിക്കാൻ ശ്രമിക്കുകയാണ് മുംബൈ ആസ്ഥാനമായ Jai Kisan എന്ന ഫിൻടെക് സ്റ്റാർട്ടപ്പ്. കൃഷി ഉപജീവന മാർ‌ഗമാക്കിയിരിക്കുന്ന ഗ്രാമീണർക്ക് എളുപ്പത്തിൽ സാമ്പത്തിക സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.

കൃഷിയെ ഒരു ബിസിനസായി പല വായ്പാദാതാക്കളും പരിഗണിക്കാറില്ല. കർഷകർക്ക് ക്രെഡിറ്റ് സ്കോർ എന്നത് കേട്ടുകേൾവി പോലുമുണ്ടാകില്ല. ഒരു ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തതിനാൽ തന്നെ ബാങ്കുകൾ വായ്പക്ക് പരിഗണിക്കുന്നത് റിസ്കി കാറ്റഗറിയിൽ പെടുത്തിയാണ്. മൂന്ന് വർഷമായി ജയ് കിസാൻ കർഷകരേയും മറ്റ് സമാന പ്രൊഫഷണലുകളേയും ഉപഭോക്താക്കളേക്കാൾ ബിസിനസെന്ന നിലയിൽ പരിഗണിച്ച് ഇത് പരിഹരിക്കാൻ ശ്രമിക്കുന്നു.

Bharat Khata എന്ന് വിളിക്കുന്ന ഒരു സിസ്റ്റം ഇതിനായി സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗ്രാമീണ ബിസിനസുകൾക്കായി ഒരു ഡിജിറ്റൽ ലെഡ്ജറും സ്മാർട്ട് ബിസിനസ് സൊല്യൂഷനുമായ Bharat Khata 2020 ഏപ്രിലിൽ ആരംഭിച്ചു. ഇത് വ്യക്തികൾക്കും ബിസിനസുകൾക്കും ലളിതമായ ഫിനാൻസിംഗ് നൽകുകയും അവർ സമാഹരിക്കുന്ന പണം കാർഷിക ആവശ്യങ്ങൾക്കും ഉപകരണങ്ങൾക്കും മറ്റ് വരുമാനമുണ്ടാക്കുന്നതിനും ഉപയോഗിക്കുകയും ഗ്രാമീണ വാണിജ്യ ഇടപാടുകൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

സാമ്പത്തിക സേവനങ്ങൾ ഇത്തരക്കാരുടെ നിലനിൽപിന്റെ പ്രശ്നമാണെന്ന് Jai Kisan വിലയിരുത്തുന്നു. ഇപ്പോൾ വാങ്ങാനും പിന്നീട് പണമടയ്ക്കാനുമുള്ള സാധ്യതയാണ്  പർച്ചേസിംഗിൽ  ഏവരുടെയും പ്രതീക്ഷ. ക്രെഡിറ്റ് എന്നത് ഇന്ത്യൻ ഉപഭോക്താവിന്റെ പ്രതീക്ഷയാണ് – അത് മൂല്യവർദ്ധിത സേവനമല്ലെന്ന് Jai Kisan  കോ ഫൗണ്ടറും സിഇഒയുമായ Arjun Ahluwalia. വാങ്ങുന്ന സമയത്ത് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് നൽകിക്കൊണ്ട് ഇന്ത്യയിലെ നിരവധി ബിസിനസുകൾ അഭിവൃദ്ധി പ്രാപിക്കാൻ സഹായിച്ച ബജാജ് ഫിനാൻസ് ആണ് ജയ് കിസാൻ ഉദാഹരണമായി കാണുന്നത്.

മാർച്ച് 21 വരെ വാർഷിക വായ്പാ വിതരണ നിരക്ക് 432 കോടി രൂപയാണെന്ന് അർജുൻ അലുവാലിയ. അർജുനൊപ്പം Adriel Maniego യാണ് മൂന്ന് വർഷമായ സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകൻ. ദക്ഷിണേന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇപ്പോൾ രാജ്യത്തുടനീളം സാന്നിധ്യം വർദ്ധിപ്പിക്കാനും ശ്രമിക്കുകയാണ്. ബിസിനസ് സ്കെയിൽ ചെയ്യുന്നതിന്റെ ഭാഗമായി 30 ദശലക്ഷം ഡോളർ പുതിയ ഫണ്ടിംഗ് റൗണ്ടിൽ സ്റ്റാർട്ടപ്പ് സമാഹരിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version