ഡൻസോയ്ക്കു പിന്നാലെ തെലങ്കാനയിൽ മരുന്നുകൾക്ക് ഡ്രോണ്‍ ഡെലിവറിയുമായി ഫ്ലിപ്കാർട്ട്
മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ പ്രധാന ഉല്‍പ്പന്നങ്ങളും ഫ്ലിപ്കാർട്ട് ഡ്രോണ്‍ വഴി വിതരണം ചെയ്യും
തെലങ്കാന സര്‍ക്കാരിന്റെ ‘Medicines from the Sky’ എന്ന പദ്ധതിയിൽ പങ്കാളിയായതായി ഫ്ലിപ്കാർട്ട്
വിദൂര പ്രദേശങ്ങളിലേക്ക് ഡ്രോണ്‍ വഴി വൈദ്യസഹായം എത്തിക്കുന്നതാണ് ‘Medicines from the Sky’
വേള്‍ഡ് ഇക്കണോമിക് ഫോറവും ഹെല്‍ത്ത്‌നെറ്റ് ഗ്ലോബല്‍ ലിമിറ്റഡുമാണ് പ്രോഗ്രാം ആവിഷ്കരിച്ചത്
ഫ്ലിപ്കാർട്ട് ഡ്രോണുകൾ വാക്‌സിനുകളും മെഡിക്കല്‍ സാധനങ്ങളും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കും
ജിയോ മാപ്പിംഗ്, ഷിപ്പ്‌മെന്റ് ട്രാക്കിംഗ്, ലോക്കേഷന്‍ ട്രേസിംഗ് തുടങ്ങിയ ടെക്നോളജി ഇതിന് ഉപയോഗിക്കും
ഗൂഗിൾ പിന്തുണയുളള ഡൻസോ തെലങ്കാന സർക്കാരിന്റെ പദ്ധതിയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
ലോക്ഡൗണിലും അടിയന്തര മരുന്നുകൾ ലഭ്യമാക്കുകയാണ് ‘Medicines from the Sky’ പദ്ധതിയുടെ ലക്ഷ്യം