ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ലേലത്തിൽ പോയത് 28 മില്യൺ ഡോളറിന്
ബിഡ് പ്രൈസ് പത്ത് മിനിറ്റിനുള്ളിലാണ് 4.8 മില്യൺ ഡോളറിൽ നിന്ന് 28 മില്യൺ ഡോളറിലെത്തിയത്
ബിഡ്ഡിംഗ് പ്രക്രിയ ഒരു മാസത്തോളം നീണ്ടു നിന്നിരുന്നു
അടുത്ത മാസമാണ് ബ്ലൂ ഒറിജിന്റെ കന്നി യാത്ര
ശനിയാഴ്ച ലേലം ആരംഭിച്ച് നാല് മിനിറ്റിനുള്ളിൽ ബിഡ്ഡുകൾ 20 മില്യൺ ഡോളർ കവിഞ്ഞു
ലേലം പിടിച്ചയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല
വെസ്റ്റ് ടെക്സാസിൽ നിന്ന് ജൂലൈ 20 നാണ് ബ്ലൂ ഒറിജിന്റെ New Shepard റോക്കറ്റ് കുതിച്ചുയരുക
വിക്ഷേപണം വാണിജ്യ ബഹിരാകാശ യാത്രയുടെ പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തും
ആമസോൺ.കോം എക്സിക്യൂട്ടീവും ലോക ഒന്നാം നമ്പർ കോടീശ്വരനുമായ ബെസോസാണ് ബ്ലൂ ഒറിജിൻ സ്ഥാപകൻ
സഹ ശതകോടീശ്വരന്മാരായ റിച്ചാർഡ് ബ്രാൻസണും എലോൺ മസ്‌കും സ്പേസ് മോഹവുമായുണ്ട്
“ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ കാഴ്ച നിങ്ങളെ മാറ്റിമറിക്കും, നിങ്ങളിൽ മാനവികത വളർത്തും,” ബെസോസ് പറഞ്ഞു
ലേലത്തിന് 143 രാജ്യങ്ങളിൽ നിന്നും 6,000 ൽ അധികം എൻട്രികൾ ലഭിച്ചു