സ്‌പേസിലേക്ക് പൊക്കോ, എന്നാൽ മടങ്ങി വരണ്ടാന്ന് ജെഫ് ബെസോസിനോട് ചിലർ | Change.org | Online Petition
സ്‌പേസിലേക്ക് പോകാനിരിക്കുന്ന ആമസോൺ മേധാവി ജെഫ് ബെസോസ് മടങ്ങിവരരുതെന്ന് ആവശ്യം
അടുത്ത മാസമാണ് ലോക ഒന്നാം നമ്പർ കോടീശ്വരൻ സ്‌പേസിലേക്ക് പറക്കുന്നത്
തന്റെ സ്പേസ് സ്റ്റാർട്ടപ് ബ്ലൂ ഒറിജിൻ റോക്കറ്റിലാണ് യാത്ര
എന്നാൽ മടക്കയാത്ര തടയണമെന്ന ആവശ്യവുമായി ഓൺലൈൻ പെറ്റീഷൻ രംഗത്ത് വന്നു
നിവേദനം Change.org ൽ ആണ് പ്രത്യക്ഷപ്പെട്ടത്
ബെസോസിനെ തടയേണ്ടതിന്റെ കാരണങ്ങൾ നർമ്മത്തിൽ പൊതിഞ്ഞാണ്  അവതരിപ്പിക്കുന്നത്
ട്രോളിങ്ങിന്റെ മികച്ച ഉദാഹരണമായി പറയാവുന്ന പെറ്റീഷനിൽ കോൺസ്പിരസി തിയറികളാണ് നിരത്തുന്നത്
ജെഫ് ബെസോസ് യഥാർത്ഥത്തിൽ സാങ്കൽപ്പിക വില്ലനായ ലെക്സ് ലൂഥർ ആണെന്നാണ് ഒരു വാദം
അദ്ദേഹം ആഗോള ആധിപത്യം കൊതിക്കുന്ന ദുഷ്ടനാണ്
അത്തരം ശക്തികൾ 5 ജി മൈക്രോചിപ്പുകൾ പ്രവർത്തനക്ഷമമാക്കും
ലോകം അവർ ഏറ്റെടുക്കുന്നതിന് മുമ്പുള്ള അവസാന അവസരമാണിതെന്നും നിവേദനം പറയുന്നു
18,000 പേർ ഒപ്പുവച്ച നിവേദനം ഒരാഴ്ചയോളമായി ഇന്റർനെറ്റിലുണ്ട്
‘ജെഫ് ബെസോസിനെ ഭൂമിയിലേക്ക് മടങ്ങാൻ അനുവദിക്കരുത്’ എന്ന തലക്കെട്ടിലുള്ളതാണ് മറ്റൊരു നിവേദനം
ഇതിൽ 5,000 ത്തിലധികം ആളുകൾ ഒപ്പ് വച്ചിട്ടുണ്ട്
ശതകോടീശ്വരന്മാർ ഉണ്ടാവരുത്… ഭൂമിയിലോ ബഹിരാകാശത്തോ,
ഇനി അത്തരക്കാർ ബഹിരാകാശം തെരഞ്ഞെടുക്കുകയാണെങ്കിൽ അവിടെ തന്നെ തുടരണം, പെറ്റീഷൻ പറയുന്നു
ജൂലൈ 20 ആണ് ബെസോസ് ന്യൂ ഷെപ്പേർഡ് റോക്കറ്റിൽ  ബഹിരാകാശത്തേക്ക് പോകുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version