സ്ത്രീ ശുചിത്വ ഉൽ‌പന്നങ്ങളുടെ വിപണി ഇന്ത്യയിൽ വലുതാണ് | Top 5 FemTech Hygiene And Wellness Brand

സ്ത്രീ ശുചിത്വ ഉൽ‌പന്നങ്ങളുടെ വിപണി ഇന്ത്യയിൽ വലുതാണ്

Hygiene and wellness brand ആയ Pee Safe  പ്രീ-സീരീസ് ബി റൗണ്ടിൽ 25 കോടി രൂപ സമാഹരിച്ചത് അടുത്തിടെയാണ്. എന്താണ് ഇന്ത്യയിൽ Pee Safe പോലുളള ബ്രാൻഡുകളുടെ പ്രസക്തിയും വളർച്ചയുമെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കൺസ്യൂമർ കൂടുതൽ സെലക്ടീവാകുന്നു എന്ന സൂചനയാണ് ഇതുപോലെ പേഴ്സണൽ കെയർ പ്രൊഡക്റ്റുകളുടെ വളർച്ച സൂചിപ്പിക്കുന്നത്.  ഇന്നവേഷനും നൂതന സാങ്കേതികവിദ്യയും ഇന്ത്യയിലെ വ്യക്തിഗത ശുചിത്വ സ്റ്റാർട്ടപ്പ് വിപണിയെ നയിക്കുന്നു.

 

സ്ത്രീ ശുചിത്വ ഉൽ‌പന്നങ്ങളുടെ വിപണി എങ്ങിനെയാണ്?

ഇന്ത്യയിലെ സ്ത്രീ ശുചിത്വ ഉൽ‌പന്നങ്ങളുടെ വിപണി 2020 ൽ 32.66 ബില്യൺ രൂപയുടേതായിരുന്നു. വിപണി 2021 – 2025 കാലയളവിൽ 16.87 ശതമാനം കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ വികസിച്ച് 2025 ഓടെ 70.20 ബില്യൺ രൂപയിലെത്തുമെന്നാണ് മാർക്കറ്റ് അനാലിസിസ്. ഇന്ത്യയിലെ സാനിട്ടറി നാപ്കിനുകളുടെ വിപണി 2020ൽ  550 മില്യൺ ഡോളർ മൂല്യമുളളതായിരുന്നു. 2026 വരെ 12.2% വാർഷിക വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് femtech സ്റ്റാർട്ടപ്പുകൾ

ആദ്യകാലത്ത് P & G, Johnson & Johnson തുടങ്ങിയ വൻകിട FMCG കമ്പനികൾ ഭരിച്ചിരുന്ന Woman/Men ഹൈജീൻ പ്രോഡക്ട് മാർക്കറ്റ് ഇന്ന് പേഴ്സണൽ ഹൈജീൻ സ്റ്റാർട്ടപ്പുകളും ഫെംടെക് സ്റ്റാർട്ടപ്പുകളുമാണ് നയിക്കുന്നത്. പേഴ്സണൽ ഹൈജീൻ സ്റ്റാർട്ടപ്പുകളിൽ വലിയൊരു വിഭാഗം femtech സ്റ്റാർട്ടപ്പുകളാണ്.  2019 ൽ 123 മില്യൺ ഡോളർ ആണ് ഫെം-ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമായെത്തിയത്. ഇക്കോഫ്രണ്ട്ലി സാനിറ്ററി നാപ്കിനുകൾ, ഓർഗാനിക് കോട്ടൺ tampons, മെൻസ്ട്രൽ കപ്പുകൾ, പാന്റി ലൈനറുകൾ, ക്ലെൻസറുകൾ, breast pads, natural intimate washes, wipes, sweat pads എന്നിവ ഇന്ന് വിപണിയിൽ സുലഭമാണ്.  സ്ത്രീകൾക്കായുളള സെക്ഷ്വൽ വെൽനസ് പ്രോഡക്ടുകളും ഇപ്പോൾ വിപണിയിൽ സർവ്വസാധാരണമാണ്.

 

അവബോധം വളർത്താൻ സർക്കാർ സംരംഭങ്ങളും
വിമെൻ സെക്ഷ്വൽ ഹൈജീനെക്കുറിച്ചുള്ള മെച്ചപ്പെട്ട അവബോധവും ശുചിത്വമുള്ള പേർസണൽ കെയർ പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളും വിപണി വളർച്ചയ്ക്ക് പ്രചോദനമാകുന്നുണ്ട്. എന്നാലും 2020ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആർത്തവമുളള 355 ദശലക്ഷം സ്ത്രീകളിൽ 41% ൽ താഴെ മാത്രമാണ് ഇത്തരത്തിലുളള ഹൈജീൻ-വെൽനസ് പ്രോഡക്ടുകൾ ഉപയോഗിക്കുന്നത്. 
സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും ആർത്തവ അവബോധം വളർത്തുന്നതിനുള്ള സർക്കാർ സംരംഭങ്ങളും വിപണിയെ നയിക്കുന്നു.  Rashtriya Kishor Swasthya Karyakram scheme, ടാംപൺ നികുതി ഒഴിവാക്കൽ, സാനിറ്ററി നാപ്കിനുകളുടെ സബ്സിഡി എന്നിവ സർക്കാർ ഈ രീതിയിൽ അവതരിപ്പിച്ച ചില സ്കീമുകളാണ്.
  ഫെം-ടെക്കിന് സാധ്യതകൾ ഏറെയാണ്
  ഫെം-ടെക്കുകൾ ഇന്ത്യയിലെ വനിതാ ആരോഗ്യ സംരക്ഷണത്തെ പരിവർത്തനം ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഈ മേഖലയിലെ സ്റ്റാർ്ട്ടപ്പുകൾക്ക് മാർക്കറ്റും ഫണ്ടിംഗ് എപ്പോഴുമുണ്ട് എന്ന കാര്യം ഓർക്കേണ്ടതാണ്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version