പുതിയ IT നിയമങ്ങൾക്കെതിരെ 5 വ്യവസായ സംഘടനകൾ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു

പുതിയ IT നിയമങ്ങൾ നടപ്പാക്കുന്നതിൽ വ്യവസായ സംഘടനകൾ എതിർത്തിരുന്നതായി റിപ്പോർട്ട്. പുതിയ IT നിയമങ്ങൾക്കെതിരെ 5 വ്യവസായ സംഘടനകൾ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. IT നിയമങ്ങളിൽ പുനപരിശോധന ആവശ്യപ്പെട്ടാണ് പ്രമുഖ വ്യവസായ സംഘടനകൾ കത്തെഴുതിയത്. CII, FICCI, Assocham എന്നിവ IT നിയമങ്ങളിൽ പുനപരിശോധന ആവശ്യപ്പെട്ടു കത്ത് നൽകിയിരുന്നു. US India Strategic Partnership Forum, യുഎസ് ഇന്ത്യ ബിസിനസ് കൗൺസിലും സമാന ആവശ്യം ഉന്നയിച്ചു. IT മന്ത്രി രവിശങ്കർ പ്രസാദിനും സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്കുമാണ് സംഘടനകൾ കത്ത് നൽകിയത്. ഏപ്രിൽ-മെയ് കാലയളവിലാണ് കത്തുകൾ നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർമീഡിയറിക്ക് മുകളിൽ ചുമത്തുന്ന ക്രിമിനൽ ലയബിലിറ്റി കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടനകൾ. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സാധ്യതകളെ നിയമം പരിമിതപ്പെടുത്തുമെന്ന് സംഘടനകൾ വാദിക്കുന്നു. നിയമം നടപ്പാക്കുന്നതിന് സോഷ്യൽ മീഡിയ കമ്പനികൾക്ക് അനുവദിച്ച സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയനിലെ General Data Protection Regulation നടപ്പാക്കാൻ കമ്പനികൾക്ക് 6 മാസം സമയം നൽകി. പുതിയ IT നിയമങ്ങൾ നടപ്പാക്കാൻ കമ്പനികൾക്ക് ഇന്ത്യയിൽ‌ മൂന്ന് മാസം മാത്രമാണ് നൽകിയത്. വ്യവസായ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്ന് കത്തുകൾ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version