റിലയൻസ് കൊണ്ടുവരുന്ന ക്ലീൻ എനർജി പ്ലാൻ പ്രഖ്യാപിച്ച് മുകേഷ് അംബാനി
റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് ബൃഹത്തായ പ്രഖ്യാപനം
ക്ലീൻ എനർജിയിൽ എതിരാളികളെ കടത്തിവെട്ടാൻ റിലയൻസ് ലക്ഷ്യമിടുന്നത് നാല് ഗിഗാ ഫാക്ടറികൾ
അടുത്ത 3 വർഷത്തിനുള്ളിൽ ക്ലീൻ എനർജിക്കായി 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി
സോളർ എനർജി, ഇന്റർമിറ്റന്റ് എനർജി, ഗ്രീൻ ഹൈഡ്രജൻ, സ്റ്റേഷണറി പവർ ഇവയിലാകും ഫാക്ടറികൾ
ജാംനഗറിലെ 5,000 ഏക്കറിലാണ് ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്‌സ് വികസിപ്പിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ്ജ ഉൽപാദന കേന്ദ്രമായിരിക്കും ഇത്
റിന്യൂവബിൾ എനർജി പ്രോജക്ട് മാനേജ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ ഡിവിഷൻ കമ്പനി രൂപീകരിക്കും
റിന്യൂവബിൾ എനർജി പ്രോജക്ട് ഫിനാൻസ് ഡിവിഷനും രൂപീകരിക്കുമെന്ന് മുകേഷ് അംബാനി
പ്രോജക്ടിന്റെ ഭാഗമാകാൻ കഴിവുളള സ്വതന്ത്ര മാനുഫാക്ചേഴ്സിനെ റിലയൻസ് പിന്തുണയ്ക്കും
2030 ഓടെ കുറഞ്ഞത് 100 GW സൗരോർജ്ജ ശേഷി പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് അംബാനി വ്യക്തമാക്കി