- ആമസോൺ വെയർഹൗസിൽ വിറ്റുപോകാത്ത ഇനങ്ങൾ നശിപ്പിക്കുന്നു
ആഴ്ചയിൽ 1,30,000 ഉല്പന്നങ്ങൾ ആമസോൺ നശിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു
സ്കോട്ലൻഡിലെ വെയർ ഹൗസിലാണ് MacBooks,ടെലിവിഷൻ ഉൾപ്പെടെയുളളവ ആണിത്
പുതിയതും ഉപയോഗിക്കാത്തതും റിട്ടേൺ ചെയ്തതോ പായ്ക്ക് ചെയ്തതോ ആയ വസ്തുക്കളാണ് പലതും
ബ്രിട്ടീഷ് വാർത്താ ഏജൻസിയായ ITV ആണ് അന്വേഷണാത്മക റിപ്പോർട്ട് പുറത്ത് വിട്ടത്
1,24,000 ഇനങ്ങൾ destroy എന്നും 28,000 ഉൽപ്പന്നങ്ങൾ ‘donate’ എന്നും അടയാളപ്പെടുത്തി കണ്ടതായി റിപ്പോർട്ട്
ഡിസ്ട്രക്ഷൻ സോൺ എന്ന് അടയാളപ്പെടുത്തിയിടത്ത് പ്രത്യേക ബോക്സുകളിലാണ് ഇവ സൂക്ഷിച്ചിട്ടുളളത്
ലാപ്‌ടോപ്പ്, ഹെഡ്‌ഫോണുകൾ, ആഭരണങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ ട്രക്കുകളിൽ നിറച്ചിട്ടുണ്ട്
ഇവ തരംതിരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്കോ ലാൻഡ്‌ഫിൽ സൈറ്റുകളിലേക്കോ ആണ് കൈമാറുന്നത്
6 ദശലക്ഷത്തിലധികം ഉല്പന്നങ്ങളാണ് ഒരു വർഷം ഈ വിധത്തിൽ ഡിസ്ട്രക്ഷൻ സോണിൽ നശിപ്പിക്കുന്നത്
എന്താണ് ഉല്പന്നങ്ങൾ നശിപ്പിക്കുന്നതിന് കാരണമെന്ന് വ്യക്തമല്ല
പുനർവില്പന,പുനരുപയോഗം,സംഭാവന എന്നിവയാണ് കമ്പനി ചെയ്യുന്നതെന്ന് ആമസോൺ വക്താവ്
2019 ൽ ഫ്രാൻസിലും ഒരു വർഷത്തിൽ 3 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു