നിരോധനം നീക്കാൻ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനുളള ശ്രമവുമായി TikTok

നിരോധനം നീക്കാൻ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനുളള ശ്രമവുമായി TikTok
പുതിയ  IT നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തോടു ByteDance
സർക്കാർ തല കൂടിക്കാഴ്ചകളിൽ പുതിയ IT നിയമം കമ്പനി അനുസരിക്കുമെന്ന് അറിയിച്ചു
പുതിയ നിയമം അനുസരിച്ചാൽ നിരോധനം നീക്കി കിട്ടുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്
യുഎസിൽ ബൈറ്റ് ഡാൻസിന് അനുകൂലമായ തീരുമാനം  പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചിരുന്നു
നിരോധനം റദ്ദാക്കണമെന്ന് ടിക്ക് ടോക്ക് മുൻപും കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു
ചൈനീസ് സർക്കാരുമായി ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നില്ലെന്ന് കമ്പനി ആവർത്തിച്ചിരുന്നു
ജനുവരിയിൽ ഇന്ത്യയിലെ 2000 ത്തോളം ജീവനക്കാരെ പിരിച്ചു വിടാൻ കമ്പനി തീരുമാനിച്ചിരുന്നു
2020 ജൂലൈയിലാണ് കേന്ദ്രം ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്പുകളും നിരോധിച്ചത്
ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും നിരോധനത്തിന് വഴി വെച്ചു
മൊത്തം  250 ലധികം ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ ഇതുവരെ നിരോധിച്ചു
ഇന്ത്യയിൽ ഏകദേശം 120 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളാണ് ടിക്ക്ടോക്കിനുണ്ടായിരുന്നത്
660 ദശലക്ഷം ഡൗൺലോഡുകളുമായി ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version