മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ ഒരു ട്രില്യൺ ഡോളർ നേടുന്ന അഞ്ചാമത്തെ US കമ്പനിയായി Facebook.
Apple, Microsoft, Amazon, ഗൂഗിൾ-പാരന്റ് കമ്പനിയായ Alphabet ഇവയ്ക്കൊപ്പമായി ഫേസ്ബുക്കും.
FTC കൊണ്ടുവന്ന ഫേസ്ബുക്കിനെതിരായ ആന്റിട്രസ്റ്റ് പരാതി തള്ളിയ വിധി ട്രേഡിംഗിൽ കമ്പനിയെ രക്ഷിച്ചു.
യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെയും സ്റ്റേറ്റ് അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയുടേതുമാണ് ആന്റിട്രസ്റ്റ് പരാതി.
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പരസ്യങ്ങളിൽ നിന്നാണ് ഫെയ്‌സ്ബുക്കിന്റെ വരുമാനത്തിലേറെയും.
പോർട്ടൽ വീഡിയോ കോളിംഗ് ഡിവൈസുൾപ്പെടെ നിർമിക്കുന്ന ഹാർഡ്‌വെയർ ബിസിനസും കമ്പനിക്കുണ്ട്.
2012 മെയ് മാസത്തിലാണ് 104 ബില്യൺ ഡോളറിന്റെ മാർക്കറ്റ് ക്യാപ്പുമായി IPOയിൽ ഫേസ്ബുക്ക് അരങ്ങേറിയത്.
ഡാറ്റാ ചോർച്ച, കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതി ഇവ മൂലം കമ്പനിക്ക് 2018 ൽ 19% ഇടിവ് നേരിട്ടു.
എല്ലാ തിരിച്ചടികൾക്കിടയിലും ഫേസ്ബുക്ക് ക്രമാനുഗതമായി ഉപയോക്തൃ അടിത്തറ വളർത്തിയെടുത്തു.
2018 ജൂലൈ 27 ന് ശേഷം ഉയർന്ന ഫേസ്ബുക്കിന്റെ സ്റ്റോക്ക് വില ഇപ്പോൾ 90% കൂടുതലാണ്.