2024 പാരീസ് ഒളിമ്പിക്‌സിന്റെ സമയത്തോടെ എയർ ടാക്സി ആരംഭിക്കാൻ Volocopter
ജർമൻ ഫ്ലൈയിംഗ് ടാക്സി സ്റ്റാർട്ടപ്പായ Volocopter ഇതിനുള്ള സർട്ടിഫിക്കേഷനുകൾ പൂർത്തിയാക്കുന്നു
സർട്ടിഫിക്കേഷന് സജ്ജമാകാൻ കമ്പനി അടുത്തിടെ 237 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു
EU എയർ സേഫ്റ്റി മാനദണ്ഡങ്ങൾ വേഗത്തിലാക്കാൻ Volocopter പാർട്ണറായ DG Flugzeugbau ഏറ്റെടുക്കും
Volocopter ഇപ്പോൾ EU ഏജൻസിയുടെ പ്രൊഡക്ഷൻ ഓർഗനൈസേഷൻ അംഗീകാരം നേടിയിട്ടുണ്ട്
ടൂ-സീറ്റെർ ഫ്ളയിങ് ടാക്സിക്ക് ഏജൻസിയുടെ ഡിസൈൻ അപ്പ്രൂവൽ നേരത്തെതന്നെ ലഭിച്ചിരുന്നു
നിലവിൽ കൊമേർഷ്യൽ ലോഞ്ചിന് അനുമതി ലഭിച്ച ഒരേയൊരു വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് കമ്പനിയാണ് Volocopter
Volocopter മത്സരിക്കുന്നത് മികച്ച ഫണ്ടിങ്ങുള്ള Lilium, Joby എന്നീ കമ്പനികളുമായാണ്
ഈ കമ്പനികൾ ലിസ്റ്റുചെയ്ത ഷെൽ കമ്പനികളുമായി ലയിച്ച് US സ്റ്റോക്ക് മാർക്കറ്റിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്