ബിറ്റ്‌കോയിന് കുതിപ്പ് നൽകി ആമസോണിന്റെ ക്രിപ്റ്റോ തസ്തിക പ്രഖ്യാപനം.
Digital Currency and Blockchain Product Lead എന്ന പോസ്റ്റാണ് ആമസോൺ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചത്.
ആമസോൺ ക്രിപ്റ്റോ കറൻസി മേഖലയിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹം ഇതിനെ തുടർന്നുണ്ടായി.
ഭാവിയിൽ ബിറ്റ്കോയിൻ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് ആമസോൺ പരിഗണിക്കുമെന്നും അഭ്യൂഹമുയർന്നു.
ആമസോൺ പേയ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനായിരുന്നു പുതിയ പോസ്റ്റ് പ്രഖ്യാപനം.
ഉപയോക്താക്കൾക്ക് കൂടുതൽ സുഗമമായ പേയ്മെന്റ് സംവിധാനമൊരുക്കുന്നതിന് ആമസോൺ ലക്ഷ്യമിടുന്നു.
എന്നാൽ ക്രിപ്റ്റോ കറൻസി പേയ്മെന്റായി സ്വീകരിക്കുമെന്നുളള വാർത്തകൾ കെട്ടിച്ചമച്ചതെന്ന് കമ്പനി പ്രതികരിച്ചു.
എന്നാൽ ആമസോണിൽ ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം എങ്ങനെയായിരിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു.
ക്രിപ്റ്റോകറൻസിയിലെ ഇന്നവേഷൻ ശ്രദ്ധേയമെന്നും അതിനെ വിലയിരുത്തുന്നതായും ആമസോൺ വ്യക്തമാക്കി.
ഭാവിയിൽ നൂതനവും ലളിതവും സുഗമവുമായ പേയ്മെന്റ് രീതി ഉപയോക്താക്കൾക്കു നൽകുമെന്നും ആമസോൺ.
അതേസമയം ആമസോണിന്റെ തസ്തിക പ്രഖ്യാപനത്തോടെ ബിറ്റ്കോയിൻ 14% ഉയർച്ചയിൽ 39,571 ഡോളറിലെത്തി.
ജൂൺ 16 ന് നേടിയ 40,517 ഡോളറിന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കിലാണ് ബിറ്റ്കോയിനെത്തിയത്.
ആമസോണിന്റെ ക്രിപ്റ്റോ തസ്തികയിൽ കുതിച്ച് ബിറ്റ്കോയിൻ
ജൂൺ 16 ന് നേടിയ 40,517 ഡോളറിന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കിലാണ് ബിറ്റ്കോയിനെത്തിയത്