ഇന്ത്യയിലെ 90 ശതമാനം ഉപഭോക്താക്കളും EV വാങ്ങുന്നതിന് സന്നദ്ധരെന്ന് സർവ്വേ റിപ്പോർട്ട്.
90% ഉപഭോക്താക്കളും പ്രീമിയം അടയ്ക്കാൻ തയ്യാറെന്ന് കൺസൾട്ടൻസി സ്ഥാപനം EY യുടെ സർവ്വേ.
അടുത്ത 12 മാസത്തിനുള്ളിൽ ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരുമെന്ന് പ്രതീക്ഷ.
ഇന്ത്യയിൽ കാർ വാങ്ങുന്നവരിൽ 10 ൽ 3 പേർ ഇലക്ട്രിക് / ഹൈഡ്രജൻ കാർ വാങ്ങാൻ ആഗ്രഹിക്കുന്നു.
40 ശതമാനം പേർ 20 ശതമാനം വരെ പ്രീമിയം അടയ്ക്കാൻ തയ്യാറാണെന്ന് സർവ്വേ കണ്ടെത്തി.
സർവേ പ്രകാരം ഒരു EV വാങ്ങുന്നതിനുള്ള പ്രധാന കാരണം പാരിസ്ഥിതിക ആശങ്കയാണ്.
97% പേരും COVID-19, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു അവബോധവും ആശങ്കയും വർദ്ധിപ്പിച്ചതായി അഭിപ്രായപ്പെടുന്നു.
EV വാങ്ങാനാഗ്രഹിക്കുന്ന 67% പേരും പാരിസ്ഥിതിക ആഘാതം കുറയ്ക്കേണ്ടത് വ്യക്തിഗത ഉത്തരവാദിത്തമായി കരുതുന്നു.
69 ശതമാനം പേർ EV വാങ്ങുന്നത് ഈ ലക്ഷ്യം നേടാനുള്ള ഒരു മാർഗമാണെന്ന് വിലയിരുത്തുന്നു.
EV വാങ്ങാൻ പദ്ധതിയിടുന്ന 45% പേർ വാഹന ചാർജിംഗ് സമയം ഒരു മണിക്കൂറിൽ താഴെയാകണമെന്നും പ്രതീക്ഷിക്കുന്നു.
13 രാജ്യങ്ങളിൽ നിന്നുള്ള 9,000 ൽ അധികം ആളുകൾ EY Mobility Consumer Index സർവേയിൽ പങ്കെടുത്തു.
ഇലക്ട്രിക് വാഹനം ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ?
ഇന്ത്യയിലെ 90 ശതമാനം പേരും ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. അതിന് കാരണമായി സർവ്വേ പറയുന്നത് അറിയണോ?