ഇലക്ട്രിക് മൊബിലിറ്റി കാലത്ത് CNG മോഡലുകളുമായി Maruti Suzuki, Tata Motors.
മാരുതി സുസുക്കി രണ്ടു CNG മോഡലുകൾ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
സ്റ്റാൻഡേർഡ് മോഡലിലെ 1.2 ലിറ്റർ 4 സിലിണ്ടർ എഞ്ചിനുമായാണ് Maruti Suzuki Dzire CNG എത്തുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റിനും ഒരു CNG വേരിയൻറ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു.
പെട്രോൾ വേരിയന്റുകളെ അപേക്ഷിച്ച് രണ്ട് CNG വേരിയന്റുകൾക്കും 90,000 മുതൽ ഒരു ലക്ഷം രൂപ വരെ വില കൂടും.
മാരുതിയുടെയും ഹ്യുണ്ടായിയുടെയും പാത പിന്തുടർന്നാണ് ടാറ്റ മോട്ടോഴ്സ് CNG അവതരിപ്പിക്കുന്നത്.
ടാറ്റാ മോട്ടോഴ്സ് ആദ്യം പുറത്തിറക്കുന്ന CNG മോഡൽ എൻട്രി ലെവൽ Tata Tiago CNG ആയിരിക്കും.
മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമുള്ളTiago CNG ടാറ്റ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
കോംപാക്റ്റ് സെഡാൻ Tigor CNG മോഡലും പുറത്തിറക്കാൻ ടാറ്റ ലക്ഷ്യമിടുന്നു
എഞ്ചിൻ ഔട്ട്‌പുട്ടിന്റെ കാര്യത്തിൽTigor CNG, Tiago CNG യുമായി സാമ്യമുള്ളതായിരിക്കും.
വരുന്ന ഫെസ്റ്റിവൽ സീസൺ ലക്ഷ്യമിട്ടാകും കമ്പനികൾ CNG മോഡൽ വിപണിയിലെത്തിക്കുക.
ഇന്ധന വില ഉയർന്നതിനാൽ CNG മോഡലുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറിയിരിക്കുകയാണ്.
CNG മോഡലുകളുമായി Maruti Suzuki, Tata Motors
പെട്രോൾ വേരിയന്റുകളെ അപേക്ഷിച്ച് രണ്ട് CNG വേരിയന്റുകൾക്കും 90,000 മുതൽ ഒരു ലക്ഷം രൂപ വരെ വില കൂടും