മിതമായ വിലയുമായി ആദ്യ Redmi ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ

മിതമായ വിലയുമായി ആദ്യ Redmi ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ.
RedmiBook Pro , RedmiBook e-Learning Edition എന്നീ രണ്ട് ലാപ്ടോപ്പുകളാണ് വിപണിയിലെത്തുന്നത്.
പ്രൊഫഷണലുകൾക്കും വർക്ക് ഫ്രം ഹോമും ലക്ഷ്യം വച്ചുള്ളതാണ് റെഡ്മിബുക്ക് പ്രോ.
ഓൺലൈൻ ക്ലാസുളള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ.
ഇന്റലിന്റെ 11th ജനറേഷൻ Tiger Lake പ്രോസസ്സറുമായാണ് റെഡ്മിബുക്ക് സീരിസ് ലാപ്ടോപ്പുകളെത്തുന്നത്.
15.6- ഇഞ്ച് ഫുൾ-HD ഡിസ്പ്ലേയുളള രണ്ട് ലാപ്ടോപ്പുകൾക്കും 10 മണിക്കൂർ ബാറ്ററി ലൈഫാണ് വാഗ്ദാനം.
8 GB റാമും 512 GB സ്റ്റോറേജുമുളള റെഡ്മിബുക്ക് പ്രോയ്ക്ക് 49,999 രൂപയാണ് വില.
HDFC Debit/Credit കാർഡുകളുപയോഗിച്ച് വാങ്ങുമ്പോൾ 3,500 രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.
റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ 8 GB  റാം, 256 GB  സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില.
ഇ-ലേണിങ് എഡിഷൻ 8  GB   റാം, 512 GB സ്റ്റോറേജ് വേരിയന്റിന്റെ വില 44,999 രൂപയുമാണ്.
HDFC Debit/Credit കാർഡുകളിൽ 2,500 രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.
Windows 10 Home,MS Office Home,Student Edition 2019 എന്നിവ പ്രീ-ലോഡായി ലാപ്ടോപ്പിലുണ്ടാകും.
ലഭ്യമാകുന്നതനുസരിച്ച് Windows 11 ഫ്രീ അപ്ഗ്രേഡും സാധ്യമാകുന്നതാണ്.
ചാർക്കോൾ ഗ്രേ നിറത്തിലാണ് ലാപ്ടോപ്പ് മോഡലുകൾ‌ വിപണിയിലെത്തുന്നത്.
Flipkart, Mi Home എന്നിവ വഴി ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപന ആരംഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version