കുട്ടികളിൽ കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണം

കോവിഡ് വാക്സിൻ: Serum Institute of India കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുന്നു.
രണ്ട് മുതൽ 17 വയസ്സുവരെയുള്ളവരിൽ Serum Institute of India പരീക്ഷണം നടത്തും.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടും മൂന്നും ഘട്ടം ആരംഭിക്കാൻ അനുമതിക്ക് C D S C O ശുപാർശ ചെയ്തിരുന്നു.
യുഎസ് ഫാർമ കമ്പനി നോവവാക്സിന്റെ കോവിഡ് -19 വാക്സിൻ ആണ് ട്രയൽ നടത്തുന്നത്.
നോവവാക്സിന്റെ Covovaxന് 90 ശതമാനത്തോളം ഫലപ്രാപ്തി ഉണ്ടെന്ന് അവകാശപ്പെടുന്നു.
കൊവോവാക്സ് വാക്സിൻ ഉത്പാദനം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ആരംഭിച്ചതായാണ് റിപ്പോർട്ട്.
സെപ്റ്റംബറിൽ വാക്സിൻ വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നതായി SII CEO Adar Poonawalla ട്വീറ്റ് ചെയ്തിരുന്നു.
സംഭരണത്തിന് സ്റ്റാൻഡേർഡ് റഫ്രിജറേഷൻ മതിയാകുമെന്നതിനാൽ വിതരണം സുഗമമാകുമെന്ന് കരുതുന്നു.
കോവിഡിന്റെ ആഫ്രിക്കൻ,യുകെ വേരിയന്റുകളെ വാക്സിൻ ഫലപ്രദമായി പ്രതിരോധിച്ചതായും കമ്പനി അവകാശപ്പെട്ടിരുന്നു.
ഭാരത് ബയോടെക്, Zydus Cadila കമ്പനികളും ഇതിനകം കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version