കേരള സ്റ്റാര്‍ട്ടപ്പിന് ദേശീയ യുവ പുരസ്കാരം | Agricultural Startup St. Jude Won National Youth Award

കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.
കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ്  ദേശീയ യുവ പുരസ്കാരം നേടി.
കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ചാണ് ദേശീയ യുവ പുരസ്കാരം.
2021 അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര യുവജനകാര്യ വകുപ്പ് പുരസ്കാരം നൽകുന്നത്.
ഒരു ലക്ഷം രൂപയും മെഡലുമടങ്ങുന്ന പുരസ്കാരം വിർച്വൽ ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂര്‍ വിതരണം ചെയ്തു.
ചെടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗം വരാതിരിക്കാനും സഹായിക്കുന്ന ജൈവിക ഉല്‍പ്പന്നമാണ് സെന്‍റ് ജൂഡ്സ് വികസിപ്പിച്ചെടുത്തത്.
ഈ വിഭാഗത്തിൽ തിരഞ്ഞെടുത്ത പത്ത് സ്റ്റാർട്ടപ്പുകളിൽ ഏക കേരള സ്റ്റാർട്ടപ്പാണ് സെന്റ് ജൂഡ്സ്.
വിനോജ് പി എ രാജ്, ഡോ. രാജേഷ് പി ജോസ്, മമതാ ജോസ്, മനോജ് രാജ് പിഎ എന്നിവരാണ് സ്റ്റാർട്ടപ്പ് സ്ഥാപകർ.
കേരളത്തിലും കർണാടകയിലുമായി  ആയിരം ഹെക്ടര്‍ കൃഷി ഇടങ്ങളില്‍ സെന്‍റ് ജൂഡ്സിന്‍റെ ഉല്‍പ്പന്നം ഉപയോഗിക്കുന്നു.
കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ  കര്‍ഷകര്‍ക്കും സെപ്തംബറോടു കൂടി ഉല്‍പ്പന്നം ലഭ്യമാക്കും.
2020 ല്‍ നബാര്‍ഡ് കേരള മോസ്റ്റ് പ്രോമിസിംഗ് അഗ്രിടെക് സ്റ്റാര്‍ട്ടപ്പായി സെന്‍റ് ജൂഡ്സിനെ തിരഞ്ഞെടുത്തിരുന്ന.
കേന്ദ്ര സര്‍ക്കാരിന്റെ 2021 നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന്‍റെ അന്തിമഘട്ടത്തിലുളള സ്റ്റാർട്ടപ്പിന് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പിന്തുണയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version