ചൈനയിൽ ഓൺലൈൻ ഗെയിമിംഗിൽ കുട്ടികൾക്ക് സമയവിലക്ക്.
സെപ്റ്റംബർ ഒന്ന് മുതൽ ആഴ്ചയിൽ മൂന്ന് മണിക്കൂർ മാത്രമായി ഗെയിമിംഗ് സമയം ചുരുക്കി.
വെള്ളിയാഴ്ചകളിലും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിട്ടാണ് ഗെയിമിംഗ് ചുരുക്കിയത്.
പ്രായപൂർത്തിയാകാത്തവർക്ക് രാത്രി 8 മണി മുതൽ 9 മണി വരെ മാത്രമാണ് ഗെയിം കളിക്കാനാകുക.
നാഷണൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്ട്രേഷനാണ് അറിയിപ്പ് പുറത്തിറക്കിയത്.
ചൈനീസ് റെഗുലേറ്റർമാർ ഗെയിം വ്യവസായത്തിന് ഏർപ്പെടുത്തിയ ഏറ്റവും കടുത്ത നിയന്ത്രണമായി ഇത് വിലയിരുത്തപ്പെടുന്നു.
പുതിയ നിയന്ത്രണം ചൈനയിലെ ടെക്നോളജി കമ്പനികളായ ടെൻസെന്റ്, NetEase എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ്.
Honor of Kings എന്ന ടെൻസെന്റിന്റെ ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിം ആഗോളതലത്തിൽ പ്രചാരം നേടിയതാണ്.
നിയന്ത്രണ പ്രഖ്യാപനത്തിന് ശേഷം ടെൻസെന്റിന്റെ ഓഹരി വില 0.6% ഇടിഞ്ഞ് 465.80 ഹോങ്കോംഗ് ഡോളറിലെത്തി.
ന്യൂയോർക്കിൽ ലിസ്റ്റ് ചെയ്‌ത നെറ്റ്‌ഈസിന്റെ ഓഹരി മൂല്യം ഏകദേശം 9% ഇടിഞ്ഞു.
നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികളുടെ മേൽനോട്ടം ശക്തിപ്പെടുത്തുകയും പരിശോധനകളുടെ
എണ്ണം കൂട്ടുകയും ചെയ്യുമെന്ന് അറിയിപ്പുണ്ട്.
പേയ്മെന്റ്,ഗെയിമിംഗ്, സോഷ്യൽ മീഡിയ, ഇ-കൊമേഴ്സ് കമ്പനികളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് ചൈന തുടരുകയാണ്.
ഇവ സമൂഹത്തിൽ ഒരു ബാഹ്യ സ്വാധീനം ചെലുത്തുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടത്തിന്റെ നടപടി.