ഇന്ത്യയിൽ Oneweb 250-300 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൺവെബ് 250-300 കോടി രൂപ നിക്ഷേപിക്കും: സുനിൽ മിത്തൽ.
അടുത്ത വർഷം അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ് പദ്ധതി.
ഇന്ത്യയിൽ NLD,GMPCS ലൈസൻസുകൾക്കാണ് വൺവെബ്ബ്, ടെലികോം വകുപ്പിന് അപേക്ഷ നൽകിയത്.
വൺവെബ് ഇന്ത്യ ജോയിന്റ് വെഞ്ച്വറിൽ ഭാരതി എയർടെലിന്റെ ഓഹരി പങ്കാളിത്തം 5-7 ദശലക്ഷം ഡോളർ മാത്രമായിരിക്കുമെന്ന് മിത്തൽ.
യുകെ ആസ്ഥാനമായുള്ള LEO സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനിയാണ് വൺവെബ്ബ്.
ഭാരതി എന്റർപ്രൈസസിന്റെ വിദേശ വിഭാഗമായ ഭാരതി ഗ്ലോബൽ OneWeb- ൽ 500 മില്യൺ ഡോളർ അധികമായി നിക്ഷേപിക്കുന്നുണ്ട്.
2021 ന്റെ രണ്ടാം പകുതിയിൽ നിക്ഷേപം പൂർത്തിയാകുമ്പോൾ OneWeb- ൽ ഭാരതിയുടെ മൊത്തത്തിലുള്ള നിക്ഷേപം 1 ബില്യൺ ഡോളറായി ഉയരും.
എയർടെലിന്റെ ഹോൾഡിംഗ് കമ്പനിയായ ഭാരതി എന്റർപ്രൈസസിന് വൺവെബ്ബിൽ 38.6% ഓഹരികളുണ്ടാകും.
ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് മാർക്കറ്റ് ഒരു ബില്യൺ ഡോളർ വാർഷിക വരുമാന സാധ്യതയുള്ളതാണെന്ന്  ഇൻഡസ്ട്രി വിദഗ്ധർ വിലയിരുത്തുന്നു.
ഗ്രാമീണ ഇന്ത്യയിലെ 75%  സ്ഥലങ്ങളിലും ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്തിനാൽ ബ്രോഡ്ബാൻഡ് ആക്സസ് ഇല്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version