ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾ ടെസ്ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്ലയുടെ ലക്ഷ്യം.
ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI മാർഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമാണ് റീട്ടെയ്ൽ ഔട്ട്ലെറ്റ് സാധ്യമാകുക.
പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾ സംബന്ധിച്ച് സർക്കാരുമായി ടെസ്ല ചർച്ചകളിലാണ്.
Apple, Ikea എന്നിവ സിംഗിൾ-ബ്രാൻഡ് റീട്ടെയിൽ റൂട്ടിന് കീഴിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്.
Ikea സ്റ്റോറുകൾ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു; Apple അടുത്തവർഷം പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
FDI നിയമം അനുസരിച്ച് സിംഗിൾ-ബ്രാൻഡ് റീട്ടെയിലിൽ 51 ശതമാനത്തിലധികം. വിദേശ ഓഹരികളുളള കമ്പനികൾ 30% ലോക്കൽ സോഴ്സിംഗ് ചെയ്യണം.
ആഗോള പ്രവർത്തനങ്ങൾക്കായി ചരക്കുകൾ ലോക്കൽ സോഴ്സിംഗ് ചെയ്യുന്നതിനും സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് അനുവദിക്കുന്നു.
ഓട്ടോ കംപോണന്റ്സിനായി ടെസ്ല മൂന്ന് ഇന്ത്യൻ കമ്പനികളുമായി ചർച്ചയിലാണെന്ന് റിപ്പോർട്ട് വന്നിരുന്നു.
ടെസ്ലയുടെ നാല് മോഡലുകൾ രാജ്യത്ത് ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്.
Related Posts
Add A Comment