channeliam.com

ബാറ്ററികൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനായി റിലയൻസ്, ഒല, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ‌ രംഗത്ത്

കേന്ദ്ര സർക്കാരിന്റെ അഡ്വാൻസ്‌ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്‌റ്റോറേജ് പ്രോഗ്രാമിന് കീഴിൽ മൊത്തം 10 കമ്പനികൾ ബിഡ് സമർപ്പിച്ചു

റിലയൻസ് ന്യൂ എനർജി സോളാർ, ഹ്യുണ്ടായ് ഗ്ലോബൽ മോട്ടോഴ്‌സ്, ഒല ഇലക്ട്രിക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നി പ്രമുഖ കമ്പനികൾ ഉൾപ്പെടുന്നു

അമര രാജ ബാറ്ററി ലിമിറ്റഡ്, എക്‌സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ലൂക്കാസ്-ടിവിഎസ് ലിമിറ്റഡ്, ഇന്ത്യ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയാണ് മറ്റു കമ്പനികൾ

ബാറ്ററി നിർമ്മാണത്തിനായി 18,100 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്

തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കേണ്ടതുണ്ട്

ഇന്ത്യയിൽ നിർമ്മിക്കുന്ന ബാറ്ററികളുടെ വിൽപ്പനയ്ക്ക് അഞ്ച് വർഷത്തേക്ക് ഇൻസെന്റീവ് വിതരണം ചെയ്യും

50 ഗിഗാ വാട്ട് മണിക്കൂർ ഉൽപ്പാദന ശേഷി കൈവരിക്കുന്നതിനുള്ള PLI പദ്ധതിയായ നാഷണൽ പ്രോഗ്രാം ഓൺ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്റ്റോറേജ് കേന്ദ്രം അംഗീകരിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com