പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും തമ്മിലുള്ള വിവാഹച്ചടങ്ങുകൾക്ക് ഗ്രീസിലെ സന്റോറിനി ദ്വീപ് വേദിയാകുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സൂപ്പർതാരം രജനികാന്ത് അടക്കം നിരവധി വി.ഐ.പി അതിഥികളാണ് ഗ്രീസിലെത്തിയത്. നാല് സ്വകാര്യ വിമാനങ്ങളിലായി അതിഥികൾക്ക് യാത്രാ-താമസ സൗകര്യങ്ങൾ മാരൻ കുടുംബം ഒരുക്കിയതായാണ് റിപ്പോർട്ടുകൾ.

വലിയ ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്ക് ആഗോളതലത്തിൽ ഗ്രീസ് പ്രിയപ്പെട്ട ഇടമായി മാറുന്നതിന്റെ പ്രധാന കാരണം പ്രകൃതിരമണീയമായ കാഴ്ചകളും ചരിത്രപരമായ പശ്ചാത്തലവുമാണ്. തെളിഞ്ഞ കാലാവസ്ഥ, കടൽത്തീരങ്ങൾ, പ്രകൃതിദത്തമായ വെളിച്ചത്തിൽ ഫോട്ടോയെടുക്കാനുള്ള സൗകര്യം, പ്രാദേശികമായി ലഭ്യമാകുന്ന വിശിഷ്ടമായ വിഭവങ്ങൾ, അതിഥിസൽക്കാര ശൈലി എന്നിവയാണ് പ്രമുഖർ ഗ്രീസിനെ വിവാഹവേദിയായി തിരഞ്ഞെടുക്കാൻ കാരണം.
Music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran tie the knot in Santorini, Greece. Discover why Greek islands are top destination wedding spots.

