കോടികളുടെ ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ നേതൃമാറ്റത്തിനും അടുത്ത തലമുറയുടെ വളർച്ചയ്ക്കും വഴിയൊരുക്കി ചെയർമാൻ ഗൗതം അദാനി. ഭാവിയിൽ ഗ്രൂപ്പിന്റെ പൂർണ്ണ ചുമതലയേൽക്കുന്ന നാല് യുവനേതാക്കളെക്കുറിച്ച് ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ എക്സ്ക്ലൂസീവ് റിപ്പോർട്ടിലൂടെയാണ് അദാനി വ്യക്തമാക്കിയത്. അദാനിയുടെ മൂത്ത മകനും അദാനി പോർട്സ് എം.ഡിയുമായ കരൺ അദാനി , ഇളയ മകനും എയർപോർട്ട് വിഭാഗം ഡയറക്ടറുമായ ജീത് അദാനി, അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി, അദാനി ഗ്രീൻ എനർജി എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി എന്നിവരാണ് അദാനി ഗ്രൂപ്പിന്റെ ഭാവി അമരക്കാർ.

“നേതൃത്വം പരമ്പരാഗതമായി ലഭിക്കുന്ന ഒന്നല്ല, മറിച്ച് കഴിവുകൊണ്ട് നേടിയെടുക്കേണ്ട ഉത്തരവാദിത്തമാണ്” എന്ന് വ്യക്തമാക്കിയ 64-കാരനായ ഗൗതം അദാനി, അനുയോജ്യമായ സമയത്ത് അധികാരം കൈമാറുമെന്നും കൂട്ടിച്ചേർത്തു. ഏകദേശം 3 ലക്ഷം കോടി രൂപ വാർഷിക വരുമാനവും 17 ലക്ഷം കോടി രൂപ വിപണി മൂലധനവുമുള്ള അദാനി ഗ്രൂപ്പിലെ വിവിധ ബിസിനസ് വിഭാഗങ്ങൾക്ക് നിലവിൽ തന്നെ ഈ നാലുപേരും നേതൃത്വം നൽകുന്നുണ്ട്. സിമന്റ്, തുറമുഖം, പുനരുപയോഗ ഊർജം, വിമാനത്താവളങ്ങൾ, ഡിജിറ്റൽ-എ.ഐ തുടങ്ങിയ നിർണായക മേഖലകളാണ് ഇവർക്ക് കീഴിൽ വികസിക്കുന്നത്.
Gautam Adani unveils Adani Group’s succession plan, introducing the ‘G2’ leadership consisting of his sons Karan and Jeet, and nephews Pranav and Sagar

