ആഗോള റെയിൽവേ സാങ്കേതികവിദ്യയിലെ മുൻനിരക്കാരായ ജപ്പാൻ, ഇന്ത്യയിൽ നിന്ന് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ഇലക്ട്രോണിക് ട്രെയിൻ പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ വാങ്ങാൻ ഓർഡർ നൽകി. ഓവർഹെഡ് ലൈനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്ന ഈ സംവിധാനം, ഒരു ട്രെയിനിന്റെ ആകെ മൂല്യത്തിന്റെ ഏകദേശം 40 ശതമാനത്തോളം വരുന്ന പ്രധാന ഘടകമാണ്. ഇന്ത്യൻ നിർമാണ മേഖലയ്ക്കും സാങ്കേതിക വികസനത്തിനും അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമാണ് ഈ നേട്ടം.

മുമ്പ് സ്വിറ്റ്സർലൻഡ്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ റെയിൽവേ ഘടകങ്ങളും പ്രൊപ്പൽഷൻ സിസ്റ്റങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ടെങ്കിലും, ബുള്ളറ്റ് ട്രെയിനുകളുടെ നാടായ ജപ്പാനിൽ നിന്ന് ഓർഡർ ലഭിക്കുന്നത് ആദ്യമായാണ്. ഇതിനുപുറമേ 2029-30 സാമ്പത്തിക വർഷത്തോടെ തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ പൂർണ്ണമായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Japan places its first order for Made-in-India electronic train propulsion systems. Railway Minister Ashwini Vaishnaw highlights plans to export Vande Bharat trains by 2029-30.
