കർണാടകയിലെ പശ്ചിമഘട്ട പാതയിലൂടെ ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി ഗോവയിലേക്ക് ഓടുന്ന പുതിയ വന്ദേഭാരത് എക്സ്പ്രസ് നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവംബർ 15 മുതലാണ് 16 കോച്ചുകളുള്ള ഈ ചെയർകാർ വന്ദേഭാരതിന്റെ പതിവ് സർവീസുകൾ ആരംഭിക്കുക. യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് ഹസ്സൻ, സക്ലേഷ്പൂർ, മംഗളൂരു, ഉഡുപ്പി, കാർവാർ വഴി മാഡ്ഗാവിലെത്തുന്ന ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ബുധനാഴ്ചകളിൽ യശ്വന്ത്പൂരിൽ നിന്നുള്ള സർവീസും വ്യാഴാഴ്ചകളിൽ മാഡ്ഗാവ് നിന്നുള്ള തിരികെ സർവീസും ഉണ്ടായിരിക്കില്ല.

രാവിലെ 7.35-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (26655) വൈകുന്നേരം 3.05-ന് മംഗളൂരുവിലും രാത്രി 8.55-ന് മാഡ്ഗാവിലും എത്തും. മടക്ക സർവീസ് (26656) രാവിലെ 8.20-ന് മാഡ്ഗാവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50-ന് മംഗളൂരുവിലും രാത്രി 9.15-ന് യശ്വന്ത്പൂരിലും എത്തിച്ചേരും. ശ്രവൺബെലഗോള, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, തോക്കൂർ, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണം തുടങ്ങിയ പ്രധാന തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. പുതിയ സർവീസ് വരുന്നതോടെ നിലവിലുള്ള മംഗളൂരു-മാഡ്ഗാവ് വന്ദേഭാരത് നിർലാക്കുമെന്നും റെയിൽവേ അറിയിച്ചു.
Bengaluru to Goa Vande Bharat Express starts service from Yesvantpur to Madgaon via Mangaluru. Check timings, schedule, route, and stops here.

