സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല മുതിർന്ന പൗരന്മാർക്കും ക്ഷേമമുറപ്പാക്കുകയാണ് കേരളം. സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് പദ്ധതികൾ വ്യക്തമാക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 12 സ്ഥാപനങ്ങളുമായാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍ ധാരണാപത്രം ഒപ്പുവച്ചത്. റിട്ടയര്‍ ചെയ്ത വ്യക്തികളുടെ പരിചയസമ്പത്തും അറിവും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും മെന്ററിങ്ങിനായി പ്രയോജനപ്പെടുത്തുമെന്നും ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. 2026 മേയ് 19ന് രൂപീകരിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍ രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ വകുപ്പാണ് എന്ന് കൂടി ഓർക്കണം.

ഈ സ്ഥാപനങ്ങള്‍ അവയുടെ വൈദഗ്ധ്യത്തിനനുസരിച്ച് തിരഞ്ഞെടുത്ത വിഷയമേഖലകളില്‍ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സജീവവും ആരോഗ്യകരവുമായ വാര്‍ധക്യം, സമൂഹാധിഷ്ഠിത പരിചരണവും സ്വതന്ത്ര ജീവിതവും, സില്‍വര്‍ ഇക്കോണമിയും കെയര്‍ ഇക്കോണമിയും, ഗവേഷണവും വിവരാധിഷ്ഠിത നയരൂപീകരണവും, സാര്‍വത്രിക സാമൂഹിക സുരക്ഷയും അവകാശങ്ങളും എന്നീ അഞ്ച് വിഷയമേഖലകളിലാണ് വകുപ്പിന്റെ പ്രവര്‍ത്തനം.
ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്, അവരുടെ മാനസികാരോഗ്യം, രോഗബാധിതരുടെ വിവരങ്ങള്‍ എന്നിവ അടങ്ങിയ കൃത്യമായ ഡാറ്റ ശേഖരിക്കും. ഈ വിവരങ്ങള്‍ കാലാനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. കൃത്യമായ ഡാറ്റ ലഭ്യമാകുന്നതോടെ പുതിയ ക്ഷേമപദ്ധതികള്‍ എളുപ്പത്തില്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്), ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കേരള അസോസിയേഷന് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ്, ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, സ്വസ്തി ദ ഹെല്‍ത്ത് കാറ്റലിസ്റ്റ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്, സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഭാരത മാതാ എക്സ്റ്റന്‍ഷന്‍ ഫോര്‍ ഓര്‍ഗാനിക് റിസര്‍ച്ച് ആന്‍ഡ് എന്‍വയോണ്‍മെന്റ്, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) എന്നിവയാണ് ധാരണാപത്രം ഒപ്പുവെച്ച സ്ഥാപനങ്ങള്‍.
മുതിര്‍ന്ന പൗരന്മാര്ക്ക് പരിചരണം ഫലപ്രദമായി നടപ്പിലാക്കാനുള്ള ‘കെയര്‍ ഗീവേഴ്സ് കോഴ്സിനായി സിലബസ് ചിട്ടപ്പെടുത്തുകയാണ്. ജര്‍മ്മനി, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകള്‍ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കുന്നത്. നഴ്സിംഗിന് തൊട്ടുതാഴെ വരുന്ന ഒരു വര്‍ഷത്തെ പ്രായോഗിക കോഴ്സായായിരിക്കും ഇത്.
സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍, സി.എസ്.ആര് ഫണ്ടുകള്‍ എന്നിവ ഏകോപിപ്പിച്ച് കെയര്‍ ഗീവേഴ്സിനെ നിയമിക്കും. പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു ‘വോളണ്ടിയര്‍ കോര്‍’ രൂപീകരിക്കും. വിദ്യാര്‍ത്ഥികള്‍ പ്രായമായവരെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുന്നത് അവരുടെ ഏകാന്തത മാറ്റാനും ജീവിതാശ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പരിചരണം നല്‍കുന്നതിനൊപ്പം സില്‍വര്‍ ഇക്കോണമിയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ചൂണ്ടിക്കാട്ടി . സര്‍ക്കാരിന് മാത്രമായി ഇത് സാധിക്കില്ല. എന്‍.ജി.ഒകളും മറ്റ് ഏജന്‍സികളും ഇതിനായി കൈകോര്‍ക്കണം. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് അടക്കമുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
The Department of Senior Citizens has signed Memorandums of Understanding (MoUs) with 12 institutions within and outside the state to strengthen academic, research, technological, and institutional collaboration in the field of senior citizen welfare. Established on May 19, 2026, the Department of Senior Citizens is reportedly the first dedicated department of its kind in India.Under the initiative, the professional experience and expertise of retired individuals will be utilised to mentor emerging startups and businesses, enabling senior citizens to continue contributing to economic development and entrepreneurship.The government is also developing a specialised syllabus for a Caregivers’ Course, aimed at ensuring effective and professional care for senior citizens.The curriculum is being designed after studying caregiver training programmes in countries such as Germany, the United Kingdom, and Australia, and will be adapted to Kerala’s specific requirements.
The proposed programme will be a one-year, practice-oriented course, positioned at a level just below nursing qualifications, with a focus on developing skilled caregivers to meet the growing needs of the elderly population.
