Reserve Bank അവതരിപ്പിച്ചിരിക്കുന്ന DigiSaathi എന്താണ്? Digital Payment-കളിൽ ഇത് എങ്ങനെ സഹായിക്കും?

റിസർവ്വ് ബാങ്ക് അവതരിപ്പിച്ച ഹെൽപ് ലൈൻ പ്ലാറ്റ്ഫോം, DigiSaathi യെക്കുറിച്ച് കേട്ട് കാണുമല്ലോ. അതിന്റെ കൂടുതൽ ഫീച്ചറുകൾ പുറത്ത് വരികയാണ്. ഡിജിറ്റൽ പേയ്‌മെന്റുകളിൽ കസ്റ്റമേഴ്സിനെ സഹായിക്കുകയാണ് DigiSaathi യുടെ ലക്ഷ്യം. UPI, QR കോഡ് അടിസ്ഥാനമാക്കിയുള്ള പേമെന്റുകൾ DigiSaathi കൂടുതൽ ലളിതമാക്കും. ഏറ്റവും വിപ്ളവകരമായ കാര്യം, സ്മാർ്ട്ട് ഫോണുകൾ ഇല്ലാത്ത, പഴയ തലമുറയിലെ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന കോടിക്കണക്കിന് ഇന്ത്യക്കാരെ ഓൺലൈൻ പേമെന്റ് സംവിധാനത്തിലേക്ക് കണക്റ്റ് ചെയ്യുന്ന UPI123Pay എന്ന സംവിധാനവും RBI ഇതിനൊപ്പം അവതരിപ്പിച്ചിരിക്കുകയാണ്. സംഭവം സൂപ്പറല്ലേ…

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി പേയ്‌മെന്റുകൾ നടത്താൻ ഫീച്ചർ ഫോൺ കസ്റ്റമേഴ്സിനെ അനുവദിക്കുന്ന UPI123Pay, സ്മാർട്ട് ഫോൺ ഇല്ലെങ്കിലും എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സഹായിക്കും. ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് പരിമിതമായി മാത്രം ആക്‌സസ് ഉള്ള 40 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾ രാജ്യത്തുണ്ട്. യുപിഐ പേയ്‌മെന്റ് സംവിധാനം ഇതുവരെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്‌മാർട്ട്‌ഫോണുകളിൽ മാത്രമായിയിരുന്നു. ഫീച്ചർ ഫോണുകളിലൂടെ സാധാരണക്കാരിലേക്ക് UPI സംവിധാനം എത്തിക്കുകയാണ് റിസർവ്വ് ബാങ്ക്. ഫീച്ചർ ഫോണുകളിൽ UPI അവതരിപ്പിക്കുന്നതോടെ രാജ്യത്തെ UPI ഇടപാടുകൾ കുതിച്ചുകയറും.

ഇനി ഡിജിസാഥിയിലേക്ക് വരാം. ഇത് 24 മണിക്കൂറും പ്രവർത്തനനിരതമായ ഇൻഫർമേഷൻ ഹോട്ട്‌ലൈനാണ് . ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡുകൾ ഉൾപ്പെടെ എല്ലാത്തരം പേയ്‌മെന്റ് കാർഡുകളും സംബന്ധിച്ച വിവരങ്ങളും ഡിജിസാഥി നൽകും. പേയ്‌മെന്റുകൾ, മൊബൈൽ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ്, എടിഎമ്മുകൾ എന്നിവയെക്കുറിച്ചും വിവിധ ബാങ്കിംഗ് സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഹെൽപ്പ് ലൈൻ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ പേയ്‌മെൻറുകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനും സംശയങ്ങൾ തീർക്കാനും 24 മണിക്കൂറും ഹെൽപ്പ്‌ലൈൻ സഹായിക്കും. ‌

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഡിജിസാഥി വികസിപ്പിച്ചിരിക്കുന്നത്. ബാങ്കുകളുടെയും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടേയും കോൺടാക്റ്റ് വിശദാംശങ്ങളും ഇത് നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, വിസ, മാസ്റ്റർ കാർഡ്, ആമസോൺ പേ, ഗൂഗിൾ പേ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയെല്ലാം ഡിജിസാത്തിയുടെ പ്ലാറ്റ്ഫോമിലുണ്ട്.

ഡിജിറ്റൽ പേയ്‌മെന്റുകളെ കുറിച്ചുള്ള സംശയങ്ങൾക്ക് ഒരു കസ്റ്റമറിന് 14431 അല്ലെങ്കിൽ 1800 891 3333 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റായ digisaathi.info ലും സെർച്ച് ചെയ്യാം. ഒരു ഉപയോക്താവിന് ഡിജിസാത്തി വെബ്‌സൈറ്റിലെ “സെർച്ച് ബാറിൽ” അവരുടെ ചോദ്യം ടൈപ്പ് ചെയ്യാം അല്ലെങ്കിൽ റിപ്ലേ കിട്ടാൻ ചാറ്റ്ബോട്ടുമായി സംവദിക്കാം. ഡിജിറ്റൽ പേയ്‌മെന്റ് പ്രോ‍‍ഡക്റ്റുകളേയും സേവനങ്ങളെയും കുറിച്ച് ഉപയോക്താവിന് ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സർവ്വീസ് ലഭ്യമാണ്. എല്ലാ പ്രാദേശിക ഭാഷകളേയും ഉടൻ ‍ഡിജിസാഥിയിൽ ഉൾപ്പെടുത്തുമെന്നും ആർ ബി ഐ പറയുന്നു. അപ്പൊ ഡിജിസാഥി ട്രൈ ചെയ്യുകയല്ലേ…

ഡിജിറ്റലൈസേഷൻ എല്ലാം ലളിതമാക്കുകയാണ്. അത്തരം പുതിയ ഇൻഫർമേഷനുകൾ അറിയുകയാണ്, ഇനി ഏറ്റവും ഇംപോർട്ടന്റായ കാര്യം. ടെക്നോളജി, ഇന്നവേഷൻ, സ്റ്റാർ്ട്ടപ്, സംരംഭകത്വം എന്നീ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെല്ലാം ചാനൽ അയാം നിരന്തരം അപ്ഡേറ്റ് ചെയ്യുകയാണ്. ഞങ്ങളെ ഫോളോ ചെയ്യാം. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാം പ്ലാറ്റ്ഫോമിലും ചാനൽ അയാം അവൈലബിളാണ്. കൂടുതൽ അറിയാൻ ഇപ്പോൾതന്നെ ചാനൽ അയാം ഡോട്ട് കോം സബ്സ്ക്രൈബ് ചെയ്യൂ…

Also Read : ഉത്തരേന്ത്യയിലെ ആദ്യ IIST ജമ്മുവിൽ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version