100 Soccer Field വലുപ്പമുള്ള നിർമ്മാണപ്ലാന്റ് ടെക്സാസിൽ തുറന്ന് Tesla
ടെക്സാസിൽ 100 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള നിർമ്മാണപ്ലാന്റ് തുറന്ന് TESLA
ഓസ്റ്റിനിലാണ് TESLA യുടെ ഗിഗാ ഫാക്ടറി പ്രവർത്തിക്കുന്നത്
പ്ലാന്റ് നിർമ്മാണത്തിനായി 60 മില്യൺ ഡോളറിലധികം നികുതി ഇളവുകൾ ടെസ്ല നേടിയിരുന്നു
10,000ത്തോളം ആളുകൾക്ക് പ്ലാന്റിൽ തൊഴിൽ നൽകാൻ സാധിക്കുമെന്ന് TESLA അറിയിച്ചു
ഓസ്റ്റിൻ പ്ലാന്റിൽ മോഡൽ 3, Y കാറുകളും സൈബർട്രക്ക് പിക്കപ്പും നിർമിക്കുമെന്നാണ് സൂചനകൾ
ബെർലിനിലും ഷാങ്ഹായിലും ന്യൂയോർക്ക്, നെവാഡ എന്നിവിടങ്ങളിലും മെഗാ ഫാക്ടറികൾ ടെസ്ലക്കുണ്ട്
ടെസ്ലയ്ക്കായി ബാറ്ററി പാക്കുകളും വാഹനങ്ങളും നിർമിക്കുന്ന അഞ്ചാമത്തെയും വലുതുമായ ഫാക്ടറിയാണ് ടെക്സാസ് ഗിഗാപ്ലാന്റ്
2003ലാണ് സിലിക്കൺവാലി കേന്ദ്രമാക്കി ഇലോൺ മസ്ക് TESLA സ്ഥാപിച്ചത്