Tesla റോബോടാക്സിയെക്കുറിച്ച് വീണ്ടു പ്രഖ്യാപനവുമായി സിഇഒ ഇലോൺ മസ്ക്
ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ പൂര്‍ണമായും സെല്‍ഫ് ഡ്രൈവ് ആയ റോബോടാക്സി ആകും Tesla പുറത്തിറക്കുക
റോബോടാക്സി സംബന്ധിക്കുന്ന മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല
അടുത്ത വർഷത്തോടുകൂടി 3 ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം തുടങ്ങുമെന്നും മസ്ക് പറഞ്ഞു
ടെക്സാസിലെ പുതിയ ഫാക്ടറിയിൽ Cybertruck, Roadster, electric semi എന്നിവ നിർമിക്കും
അടുത്ത വർഷത്തോടെ ഒരു റോബോട്ടിനെയും കമ്പനി നിർമിക്കുമെന്ന് ഇലോൺ മസ്ക് അറിയിച്ചു
ഈ വർഷം ഓസ്റ്റിൻ ഫാക്ടറി വികസിപ്പിക്കുന്നതിനൊപ്പം ജർമ്മനിയിൽ പുതിയൊരു ഫാക്ടറി തുടങ്ങുമെന്നും മസ്ക് വ്യക്തമാക്കി
ഓസ്റ്റിനിലെ ഫാക്ടറിയിൽ പ്രതിവർഷം അര ദശലക്ഷം എസ്യുവികൾ നിർമ്മിക്കാൻ കഴിയുമെന്നും Tesla സിഇഒ പറഞ്ഞു