പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്ത് ശതകോടീശ്വരനായ ഇലോൺ മസ്ക്ക്.
44 ബില്യൺ ഡോളർ നൽകുമെന്ന കരാർ പ്രകാരമാണ് ഏറ്റെടുക്കൽ.
43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ഏറ്റവും മികച്ച ഒടുവിലത്തെ ഓഫർ എന്ന് മസ്ക് വ്യക്തമാക്കി.
ടെസ്ലയ്ക്ക് ഡീലിൽ യാതൊരു പങ്കുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാർത്ത പുറത്തു വന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യത്തിൽ 4.5ശതമാനം ഉയർച്ചയുണ്ടായി.
ന്യൂയോർക്കിലെ പ്രീ-മാർക്കറ്റ് ട്രേഡിംഗിൽ ട്വിറ്റർ ഓഹരികൾ 4.5% ഉയർന്ന് 51.15 ഡോളറിലെത്തി.
അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ട്വിറ്റർ പൂർണ്ണമായി ഏറ്റെടുത്തതെന്നാണ് മസ്ക്കിന്റെ വാദം.
ഏറ്റെടുക്കലിന്റെ ആദ്യഘട്ടമെന്ന നിലയിൽ ട്വിറ്ററിൽ ഒൻപത് ശതമാനത്തിലേറെ ഓഹരികൾ ഇലോൺ മസ്ക് സ്വന്തമാക്കിയിരുന്നു.