ജീവിതത്തിന്റെ അവസാനകാലം എന്തിനു വേണ്ടി ചിലവഴിക്കുമെന്ന് വ്യക്തമാക്കി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ
അവസാനകാലം ആരോഗ്യമേഖലയുടെ വികസനത്തിനായി മാറ്റി വയ്ക്കുമെന്ന് രത്തൻ ടാറ്റ പറഞ്ഞു
എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റാൻ ഇനിയുളള കാലം പ്രവർത്തിക്കുമെന്ന് രത്തൻ ടാറ്റ വ്യക്തമാക്കി
അസമിലെ ഏഴ് അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ട ചടങ്ങിലാണ് പ്രഖ്യാപനം
ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ലോകോത്തര നിലവാരത്തിലുളള ക്യാൻസർ കെയർ സെന്റർ അസമിൽ സജ്ജമാണെന്ന് രത്തൻടാറ്റ പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടന-ശിലാസ്ഥാപന കർമങ്ങൾ നിർവഹിച്ചത്
ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്ന് കാൻസർ ആശുപത്രികൾ കൂടി പ്രവർത്തനസജ്ജമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
ഏഷ്യയിലെ ഏററവും വലിയ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളുടെ നെറ്റ് വർക്കാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്
ടാറ്റ ട്രസ്റ്റിന്റെയും അസം ഗവൺമെന്റിന്റെയും സംയുക്ത സംരംഭമായ Assam Cancer Care Foundation 17 ക്യാൻസർ കെയർ ഹോസ്പിറ്റലുകളാണ് ലക്ഷ്യമിടുന്നത്