സംസ്ഥാനത്തെ ആദ്യത്തെ ഫിന്‍ടെക് ആക്സിലറേറ്ററിന് തുടക്കം കുറിച്ചു.ഫിന്‍ടെക് മേഖലയില്‍ കൂടുതൽ സംരംഭകരെ ആകര്‍ഷിക്കാനും കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് ആണ്സംസ്ഥാനത്തെ ആദ്യ ഫിന്‍ടെക് ആക്സിലറേറ്റർ ആവിഷ്കരിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചിയില്‍ സംഘടിപ്പിച്ച ഫിന്ടെക്സമ്മിറ്റിലാണ് ആക്സിലറേറ്റര്‍ പ്രഖ്യാപിച്ചത്.ഫിൻടെക് സമ്മിറ്റും ഓപ്പൺ ആക്സിലറേഷൻ പ്രോഗ്രാമും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ഉദ്ഘാടനം ചെയ്തു
വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഫിനാന്‍സ് വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായ കെ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.
2030 ആകുമ്പോഴേക്കും യൂണികോണ്‍ കമ്പനികളുടെ പെരുമഴ തന്നെ രാജ്യത്ത് പ്രതീക്ഷിക്കാമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.
മികച്ച ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം, വിദഗ്ധോപദേശം, ജോലിസ്ഥലം, വിപണനസഹായം എന്നിവ നല്‍കുന്നതിനുള്ള പദ്ധതിയാണ് ആക്സിലറേറ്റുകള്‍. അഞ്ച് വര്‍ഷം കൊണ്ട് 500 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് ഫിൻടെക് ആക്സിലറേറ്ററില്‍ ഉള്‍പ്പെടുത്തുന്നത്. 100 കോടി രൂപയാണ് ഇതിനായി ഓപ്പൺ നൽകുന്ന ഫണ്ട്. കേരളത്തില്‍ നിന്ന് യൂണികോണ്‍ പദവിയിലെത്തിയ ആദ്യ സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍. യൂണികോണുകളിൽ രാജ്യത്തെ 100-ാമത്തെ സ്റ്റാര്ട്ടപ്പുമാണിത്.
ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, പില്‍സ്ബീ, ട്രെയിസ് ഐഎന്‍സി, ടാക്സ് സ്കാന്‍, ഫിന്‍ലൈന്‍, മാജിക്കിള്‍സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളെയാണ് ആറുമാസം ദൈര്‍ഘ്യമുള്ള ആദ്യ റൗണ്ട് ആക്സിലറേഷന് പ്രോഗ്രാമിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരമാവധി 20 ലക്ഷം രൂപയുടെ സഹായധനമാണ് ഇതിലൂടെ നല്‍കുന്നത്. ഇന്‍ഷുറന്‍സ് മേഖലയിലെ മികച്ച ശീലങ്ങള്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നവോത്ഥാനം, ഫിന്‍ടെക് മേഖലയിലെ കോര്‍പറേറ്റ് സ്റ്റാര്‍ട്ടപ്പ് ബന്ധം, ബാങ്കുകളും സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള ബന്ധം, സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിലെ ഫിന്‍ടെക്കുകളുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടന്നു. യൂണികോാണായ ഓപ്പണുമായി സ്റ്റാർട്ടപ്പ് ഫൗണ്ടർമാരും സംരംഭകരും സംവദിച്ചു. ഹിറ്റാച്ചി നാഷണല്‍ ഇനോവേഷന്‍ ചലഞ്ചിന്റെ വിജയികളെയും സമ്മിറ്റിൽ പ്രഖ്യാപിച്ചു.