ജനപ്രിയ എയ്സിന്റെ ഫോർ-വീൽ കൊമേഷ്യൽ ഇലക്ട്രിക് പതിപ്പായ Ace EV പുറത്തിറക്കി Tata Motors.
ഇന്ത്യൻ വിപണിയിൽ Tata Ace അവതരിപ്പിച്ച് 17വർഷം തികയുമ്പോഴാണ് പുതിയ പതിപ്പിന്റെ ലോഞ്ച്.
സീറോ-എമിഷൻ,വൈവിധ്യമാർന്ന ഇൻട്രാ-സിറ്റി ആപ്ലിക്കേഷനുകൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.
154 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോഴ്സിന്റെ EVOGEN പവർട്രെയിൻ സംവിധാനമുള്ള ആദ്യ ഉൽപ്പന്നമാണിത്.
നൂതന ബാറ്ററി കൂളിംഗ് സിസ്റ്റം, ഡ്രൈവിംഗ് റേഞ്ച് വർദ്ധിപ്പിക്കുന്നതിനായുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.
ഇ-കൊമേഴ്സ് ലോജിസ്റ്റിക്സിന് അനുയോജ്യമായ ഭാരം കുറഞ്ഞ മെറ്റീരിയലുകൾ കൊണ്ടാണ് Ace EV-യുടെ കണ്ടെയ്നർ നിർമ്മിച്ചിരിക്കുന്നത്.
വാഹനത്തിന്റെ 39,000ത്തോളം യൂണിറ്റുകൾ വിതരണം ചെയ്യുന്നതിന് Amazon, BigBasket, Flipkart തുടങ്ങിയ കമ്പനികളുമായി Tata Motors ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ഇ-കാർഗോ മൊബിലിറ്റിയിലേക്കുള്ള Tata Motorsന്റെ മികച്ച ചുവടുവെയ്പ്പാണിതെന്ന് Tata Sons&Tata Motors ചെയർമാൻ
എൻ.ചന്ദ്രശേഖരൻ പറഞ്ഞു.